ഡർബി
യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം ഡർബി ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു
യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം "ഡർബി"; ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു
മലയാളി യുവതാരങ്ങളെയും സോഷ്യൽ മീഡിയ സെൻസേഷനുകളെയും അണിനിരത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം "ഡർബി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തെന്നിന്ത്യൻ താരം പ്രദീപ് രംഗനാഥനാണ് പോസ്റ്ററും മോഷൻ പോസ്റ്ററും റിലീസ് ചെയ്തത്.
"സിനിമ എന്ന സ്വപ്നവുമായി വന്ന എന്നെപ്പോലെ തന്നെയാണ് ഡർബിയിലെ ഓരോ താരങ്ങളും. എനിക്ക് പ്രേക്ഷകർ നൽകിയ സ്വീകാര്യത ഈ പ്രതിഭകൾക്കും ലഭിക്കട്ടെ," എന്ന് പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് പ്രദീപ് രംഗനാഥൻ ആശംസിച്ചു.
ഡിമാൻസ് ഫിലിം ഫാക്റ്ററിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖ് നിർമ്മിക്കുന്ന ഈ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു കളർഫുൾ എന്റർടൈനറാണ്. ആദം സാബിക്ക്, ഹരി ശിവറാം, അൽ അമീൻ, റിഷ് എൻ.കെ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രണയത്തിനും ആക്ഷനും ഇമോഷനും തുല്യപ്രാധാന്യം നൽകുന്ന ചിത്രം ഗോപി സുന്ദറിന്റെ സംഗീതത്താൽ സമ്പന്നമാണ്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
