എൽ.ബി.എസ് ബി.ഡിസൈൻ പ്രവേശന പരീക്ഷ മാറ്റിവെച്ചു പുതിയ തീയതി പിന്നീട് അറിയാം

.എൽ.ഇ.ഇ (KLEE) പരീക്ഷയുമായി തീയതി ഒത്തു വന്നതിനെ തുടർന്ന് ജൂൺ 28 ന് നടത്താനിരുന്ന എൽ.ബി.എസ് ബി.ഡിസൈൻ പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം

എൽ.ബി.എസ് ബി.ഡിസൈൻ പ്രവേശന പരീക്ഷ മാറ്റിവെച്ചു പുതിയ തീയതി പിന്നീട് അറിയാം
എൽ.ബി.എസ് ബി.ഡിസൈൻ പ്രവേശന പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് അറിയാം

​എൽ.ബി.എസ് ബി.ഡിസൈൻ പ്രവേശന പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

കൊച്ചി : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്താനിരുന്ന ബാച്ച്ലർ ഓഫ് ഡിസൈൻ (B.Des) പ്രവേശന പരീക്ഷ മാറ്റിവെച്ചു. സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലേക്കുള്ള പ്രവേശനത്തിനായി വരും ഞായറാഴ്ച (ജൂൺ 28) നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

​സംസ്ഥാനത്തെ എൽ.എൽ.ബി പ്രവേശന പരീക്ഷയും (KLEE) ഇതേ ദിവസം തന്നെ നടക്കുന്നുണ്ട്. രണ്ട് പരീക്ഷകളും ഒരേ ദിവസം വരുന്നത് തങ്ങൾക്ക് അവസരം നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ഇരു പരീക്ഷകളും എഴുതാൻ സൗകര്യമൊരുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വിഷയത്തിൽ ഇടപെടുകയായിരുന്നു.

​കുട്ടികൾക്ക് പരീക്ഷകൾ എഴുതുന്നതിനും തങ്ങൾക്കിഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും തുല്യമായ അവസരം ഉറപ്പാക്കണമെന്ന് മന്ത്രി എൽ.ബി.എസിന് നിർദേശം നൽകി. ഇതേതുടർന്നാണ് ഞായറാഴ്ചത്തെ പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്.

​കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവർക്ക് 0471-2324396, 2560327 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.