ഇരുചക്രവാഹനം കവർന്ന കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

കോലഞ്ചേരിയിൽ നിന്നും മോട്ടോർസൈക്കിൾ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പെരുംപുഴ സ്വദേശി അജിത് കുമാറിനെ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു

ഇരുചക്രവാഹനം കവർന്ന കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ
കോലഞ്ചേരിയിൽ നിന്നും മോട്ടോർസൈക്കിൾ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പെരുംപുഴ സ്വദേശി അജിത് കുമാറിനെ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു.

ഇരുചക്രവാഹനം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് നാടുകടത്തപ്പെട്ട കുപ്രസിദ്ധ കുറ്റവാളി

​പുത്തൻകുരിശ്: നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. കൊല്ലം പെരുംപുഴ ചിറയടി പുനകന്നൂർ മേലേതിൽ വീട്ടിൽ അജിത് കുമാറി (46) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.

​കഴിഞ്ഞ മാർച്ച് 31-നായിരുന്നു കേസിനാസ്പദമായ സംഭവം. കോലഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിളാണ് ഇയാൾ മോഷ്ടിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതി കാസർഗോഡ് ഉദുമ ഭാഗത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസിന്റെ വലയിലായത്.

​ഇയാൾക്കെതിരെ കുണ്ടറ, കൊല്ലം വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ മറ്റ് കേസുകളും നിലവിലുണ്ട്. കുപ്രസിദ്ധ കുറ്റവാളിയായ ഇയാളെ 2025 നവംബറിൽ കാപ്പ (KAPA) ഉത്തരവുപ്രകാരം കൊല്ലം ജില്ലയിൽ നിന്നും എട്ടു മാസത്തേക്ക് നാടുകടത്തിയിരുന്നു.

​ഡി.വൈ.എസ്.പി എൻ. ബാബുകുട്ടൻ, ഇൻസ്പെക്ടർ എം.പി. എബി, സബ്ബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, ജി. ശശിധരൻ, മനോജ് കുമാർ, ബിജു ജോൺ, എസ്.സി.പി.ഒ കെ.ആർ. അഖിൽ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ വലയിലാക്കിയത്.