കനകക്കുന്ന് കൊട്ടാരമുറ്റത്ത് കൗതുകമായി വാൽക്കണ്ണാടി
തിരുവനന്തപുരം ഓണാഘോഷത്തിൽ കൗതുകക്കാഴ്ചയായി കനകക്കുന്നിലെ വാൽക്കണ്ണാടി ഇൻസ്റ്റലേഷൻ. ദീപാലങ്കാരങ്ങളും പ്രതിബിംബങ്ങളുടെ മാസ്മരികതയുമായി സന്ദർശകരെ ആകർഷിക്കുന്ന വാർത്ത വായിക്കാം.
ഓണാഘോഷത്തിന് മാറ്റുകൂട്ടി കനകക്കുന്നിലെ 'വാൽക്കണ്ണാടി'
തിരുവനന്തപുരം: തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് കൗതുകവും ആവേശവും പകർന്ന് കനകക്കുന്ന് കൊട്ടാരമുറ്റത്ത് സജ്ജീകരിച്ച ‘വാൽക്കണ്ണാടി’ ഇൻസ്റ്റലേഷൻ ജനശ്രദ്ധ നേടുന്നു. കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് വാൽക്കണ്ണാടിയുടെ മാതൃകയിലുള്ള ഈ പ്രത്യേക നടപ്പാത ഒരുക്കിയിരിക്കുന്നത്. പുറത്തുനിന്ന് നോക്കുമ്പോൾ സ്വർണനിറത്തിലുള്ള കൂറ്റൻ വാൽക്കണ്ണാടിയുടെ രൂപത്തിലും വശങ്ങളിൽ മയിൽപ്പീലി ഡിസൈനോടു കൂടിയുമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇൻസ്റ്റലേഷന്റെ ഇരുവശങ്ങളിലും കണ്ണാടികൾ പതിപ്പിച്ചിട്ടുള്ളതിനാൽ, ഇതിലൂടെ നടക്കുമ്പോൾ കാഴ്ചക്കാരുടെ പ്രതിബിംബങ്ങൾ പലതവണ ആവർത്തിച്ച് പ്രതിഫലിക്കുന്ന തരത്തിലാണ് ക്രമീകരണം.
വൈകുന്നേരങ്ങളിൽ വർണ്ണാഭമായ ദീപാലങ്കാരങ്ങൾ തെളിയുന്നതോടെ കണ്ണാടിപ്പാത കൂടുതൽ മനോഹരവും ആകർഷകവുമാകുന്നു. ഓണാഘോഷത്തിനെത്തുന്ന കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള സന്ദർശകരുടെ വൻ തിരക്കാണ് സെൽഫിയെടുക്കാനും ഈ മാസ്മരിക കാഴ്ച ആസ്വദിക്കാനുമായി ഇവിടെ അനുഭവപ്പെടുന്നത്
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
