കനകക്കുന്നിലെ താരം ലക്കി സുരക്ഷയൊരുക്കി പോലീസ് സ്നിഫർ നായ
തിരുവനന്തപുരം കനകക്കുന്നിലെ ഓണം വാരാഘോഷ നഗരിയിൽ സുരക്ഷയൊരുക്കി കേരള പോലീസിന്റെ മികവുറ്റ സ്നിഫർ നായ ലക്കി.
കനകക്കുന്നിലെ താരം 'ലക്കി'; ഓണാഘോഷ നഗരിയിൽ സുരക്ഷയൊരുക്കി പോലീസ് സ്നിഫർ നായ
തിരുവനന്തപുരം: കനകക്കുന്നിലെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷ നഗരിയിൽ ജനശ്രദ്ധ ആകർഷിച്ച് കേരള പോലീസിന്റെ സ്നിഫർ നായ 'ലക്കി'. ആറ് വയസ്സുള്ള ബീഗിൾ ഇനത്തിൽപ്പെട്ട ലക്കി, ഓണാഘോഷ നഗരിയിലെ സുരക്ഷാ പരിശോധനകളിൽ പ്രധാന പങ്കാണ് വഹിക്കുന്നത്.
ബോംബ് സസ്‌പെക്ട് സെർച്ച് ഉൾപ്പെടെയുള്ള നിർണായക പരിശോധന ചുമതലകളാണ് ലക്കിക്കുള്ളത്. മുൻപ് മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സുരക്ഷാ ഡ്യൂട്ടികളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഈ സ്നിഫർ നായ നിരവധി ഔദ്യോഗിക ബഹുമതികളും നേടിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഡോഗ് സ്‌ക്വാഡിലെ സിവിൽ പോലീസ് ഓഫീസർമാരായ ശങ്കർ, രതീഷ് എന്നിവരാണ് ലക്കിയുടെ പരിശീലകരും പരിപാലകരും. ഇംഗ്ലണ്ട് ജന്മദേശമായ ബീഗിൾ ഇനം നായകൾക്ക് സാധാരണയായി 10 മുതൽ 12 വർഷം വരെയാണ് ആയുസ്സ്.
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
