കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര വാഗ്ദാനം ലംഘിച്ച യുഡിഎഫ് സർക്കാരിനെതിരെ മഹിളാ മോർച്ചയുടെ സംസ്ഥാന വ്യാപക പ്രതിഷേധം
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച പ്രവർത്തകർ സംസ്ഥാന വ്യാപകമായി കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടനത്തിന് നവ്യാ ഹരിദാസ് നേതൃത്വം നൽകി.
കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര: വാഗ്ദാനം ലംഘിച്ച യുഡിഎഫിനെതിരെ മഹിളാ മോർച്ചയുടെ സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: മേയ് 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ച യുഡിഎഫ് സർക്കാരിനെതിരെ മഹിളാ മോർച്ചയുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി പ്രതിഷേധിച്ചു.
സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ശ്രീമതി നവ്യാ ഹരിദാസ് നിർവഹിച്ചു. അധികാരത്തിലെത്തിയാൽ ആദ്യഘട്ടത്തിൽ തന്നെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്നോക്കം പോയത് സ്ത്രീസമൂഹത്തോടുള്ള വഞ്ചനയാണെന്ന് നവ്യാ ഹരിദാസ് ആരോപിച്ചു.
പ്രതിഷേധ പരിപാടികളിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സിനി മനോജ് അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു. വിവിധ ജില്ലകളിൽ നടന്ന സമരത്തിന് ജില്ലാ-മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് മഹിളാ മോർച്ചയുടെ തീരുമാനം.
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു 
