അതിജീവിതയ്ക്ക് ഒപ്പം കോൺഗ്രസ്
അതിജീവിതയ്ക്ക് ഒപ്പം കോൺഗ്രസ് ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തത് പ്രോസിക്യൂഷന്റെ പരാജയം സണ്ണി ജോസഫ് എംഎൽഎ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് ഒപ്പം കോൺഗ്രസും
അതിജീവിതയ്ക്ക് ഒപ്പം കോൺഗ്രസ് ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തത് പ്രോസിക്യൂഷന്റെ പരാജയം സണ്ണി ജോസഫ് എംഎൽഎ
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് ഒപ്പം കോൺഗ്രസും യുഡിഎഫും ഉറച്ചുനിൽക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി. ഈ കേസിൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തത് പ്രോസിക്യൂഷന്റെയും അന്വേഷണ ഏജൻസിയുടെയും പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഉടൻ അപ്പീൽ ഫയൽ ചെയ്യണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നിലപാട്. കോടതി വിധി വന്നയുടൻ താനും പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുഡിഎഫ് കൺവീനർ നിലപാടിൽനിന്ന് വ്യത്യസ്തമായി സംസാരിച്ചു എന്ന രീതിയിൽ പുറത്തുവന്ന വാർത്ത അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ട്. അത്തരമൊരു നിലപാട് കോൺഗ്രസിനും യുഡിഎഫിനും ഇല്ലെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് താൻ മുൻപ് തന്നെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ സി.പി.എം നടത്തുന്ന ദുഷ്പ്രചാരണങ്ങൾ വിലപ്പോകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
