സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം

​സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം കൊട്ടാരക്കരയിൽ ഐടി നഗരമായി മാറാൻ ഒരുങ്ങി നാട്

സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം
സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം
സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം

​സംസ്ഥാനത്തെ ആദ്യ 'വർക്ക് നിയർ ഹോം' കൊട്ടാരക്കരയിൽ; ഐടി നഗരമായി മാറാൻ ഒരുങ്ങി നാട്

​കൊട്ടാരക്കര: കേരളത്തിലെ ആദ്യത്തെ 'വർക്ക് നിയർ ഹോം' പദ്ധതിയായ ‘കമ്മ്യൂൺ’ മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരക്കര അമ്പലക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്തു. ഇതോടെ കൊട്ടാരക്കര ഒരു ഐടി നഗരമായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്താൽ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും ഇത്തരം പദ്ധതികൾ പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

​കെ-ഡിസ്കിന്റെ നേതൃത്വത്തിൽ നോളജ് ഇക്കണോമി മിഷൻ വഴി തൊഴിലന്വേഷകർക്കും ജോലി ഉപേക്ഷിച്ച സ്ത്രീകൾക്കും പ്രത്യേക നൈപുണ്യ പരിശീലനം നൽകുന്ന പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. കൊട്ടാരക്കരയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഐടി പാർക്കിന് പുറമേ ഡ്രോൺ പാർക്ക്, സയൻസ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്സിറ്റി റീജ്യണൽ സെന്റർ എന്നിവയും ഉടൻ യാഥാർത്ഥ്യമാകും. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ബൈപ്പാസ് നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

​ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കരയിലെ വർക്ക് നിയർ ഹോമിലെ 150 സീറ്റുകളിൽ 80 എണ്ണവും ഇതിനകം വിവിധ കമ്പനികൾ ഏറ്റെടുത്തു കഴിഞ്ഞു. നേത്രാസെമി, പ്രോംടെക് ഗ്ലോബൽ, വൊന്യൂ, സോഹോ തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് ചടങ്ങിൽ വെച്ച് ധാരണാപത്രം കൈമാറി. സോഹോ കോർപ്പറേഷൻ കോ-ഫൗണ്ടർ ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി.

​രവിനഗറിലെ ഐടി പാർക്കിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി 80 കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഇതിലൂടെ 1500 പേർക്ക് കൂടി ജോലി ലഭ്യമാകും. എഴുകോൺ പോളിടെക്‌നിക്കിൽ ഡ്രോൺ റിസർച്ചുമായി ബന്ധപ്പെട്ട കോഴ്സുകൾ ആരംഭിക്കുമെന്നും ചടങ്ങിൽ അറിയിപ്പുണ്ടായി. ജില്ലാ കളക്ടർ എൻ. ദേവിദാസ്, നഗരസഭാ അധ്യക്ഷ അനിത ഗോപകുമാർ തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.