ഭീഷ്മർ മൂവി ഓഡിയോ ലോഞ്ച് ദിലീപ് സിഡി പ്രകാശനം ചെയ്തു

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഭീഷ്മർ സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മാർച്ച് 20ന് റിലീസ് ചെയ്യും.

ഭീഷ്മർ മൂവി ഓഡിയോ ലോഞ്ച് ദിലീപ് സിഡി പ്രകാശനം ചെയ്തു
ഭീഷ്മർ മൂവി ഓഡിയോ ലോഞ്ച് ദിലീപ് സിഡി പ്രകാശനം ചെയ്തു
ഭീഷ്മർ മൂവി ഓഡിയോ ലോഞ്ച് ദിലീപ് സിഡി പ്രകാശനം ചെയ്തു
ഭീഷ്മർ മൂവി ഓഡിയോ ലോഞ്ച് ദിലീപ് സിഡി പ്രകാശനം ചെയ്തു
ഭീഷ്മർ മൂവി ഓഡിയോ ലോഞ്ച് ദിലീപ് സിഡി പ്രകാശനം ചെയ്തു
ഭീഷ്മർ മൂവി ഓഡിയോ ലോഞ്ച് ദിലീപ് സിഡി പ്രകാശനം ചെയ്തു

ഭീഷ്മർ ഓഡിയോ ലോഞ്ച്: ദിലീപ് മുഖ്യാതിഥി; ചിത്രം മാർച്ച് 20-ന് തിയേറ്ററുകളിലേക്ക്

​കൊച്ചി: ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘ഭീഷ്മറി’ന്റെ ഓഡിയോ ലോഞ്ച് കൊച്ചി ഐ.എം.എ ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. ജനപ്രിയ നടൻ ദിലീപ് മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ വെച്ച് ദിലീപ് ചിത്രത്തിന്റെ മ്യൂസിക് സിഡി പ്രകാശനം ചെയ്തു. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം മാർച്ച് 20-ന് തീയേറ്ററുകളിൽ എത്തും.

​രഞ്ജിൻ രാജിന്റെ ഗണപതി സ്തുതിയോടെ ആരംഭിച്ച ചടങ്ങിൽ ജസ്ന ജയദീഷിന്റെ നൃത്തം മിഴിവേകി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് ‘കാട്ടുപുലി’ എന്ന ഗാനം വേദിയിൽ ആലപിച്ചത് ശ്രദ്ധേയമായി. രഞ്ജിൻ രാജ്, കെ.എ. ലത്തീഫ് എന്നിവർ സംഗീതം നൽകിയ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്.

​വിനീത് ശ്രീനിവാസൻ, അനില രാജീവ്, ദാന റാസിഖ് തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം ധ്യാനും വിഷ്ണുവും പിന്നണി ഗായകരായി എത്തുന്നു എന്ന പ്രത്യേകതയും ഭീഷ്മറിനുണ്ട്. ഈസ്റ്റ് കോസ്റ്റിന്റെ എക്കാലത്തെയും ഹിറ്റ് മാപ്പിളപ്പാട്ടായ ‘പാൽ നിലാ പുഞ്ചിരി’ ഈ ചിത്രത്തിലൂടെ പുനരാവിഷ്കരിച്ചിട്ടുണ്ട്.

​ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, അബു സലിം തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. പാലക്കാട് പശ്ചാത്തലമാക്കി 42 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഭീഷ്മർ ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്.