മലയാള സിനിമയിൽ ആദ്യമായി ആഫ്രോ ബീറ്റ്സ് ഡിസ്കോ യിലെ കൗൻക ഗാനം തരംഗമാകുന്നു
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്കോ ചിത്രത്തിലെ ആഫ്രോ ബീറ്റ്സ് ശൈലിയിലുള്ള കൗൻക ഗാനം പുറത്തിറങ്ങി. വെനൊ മിസ്സ് വരികളെഴുതി ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്.
ആഫ്രോ ബീറ്റ്സ് തരംഗവുമായി ‘ഡിസ്കോ’; ‘കൗൻക’ ഗാനം പുറത്തിറങ്ങി
കൊച്ചി: ആഗോളതലത്തിൽ ട്രെൻഡായ "ഇതിന്നോ ആദാമേ.." എന്ന ഹിറ്റ് ഗാനത്തിന് ശേഷം, ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന 'ഡിസ്കോ' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മലയാളത്തിൽ ആദ്യമായി ആഫ്രോ ബീറ്റ്സ് (Afro Beats) ശൈലിയിൽ ഒരുക്കിയ 'കൗൻക' എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബ്രസീലിയൻ, മെക്സിക്കൻ സംഗീത ശൈലികളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഈ പാട്ട് തയാറാക്കിയിരിക്കുന്നത്.
മണികണ്ഠൻ അയ്യപ്പ സംഗീതസംവിധാനവും മ്യൂസിക് പ്രൊഡക്ഷനും നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതി ആലപിച്ചിരിക്കുന്നത് റാപ്പറായ വെനൊ മിസ്സ് ആണ്. അബിൻ പോൾ ആണ് മിക്സിങ്ങും മാസ്റ്ററിങ്ങും ചെയ്തത്. ട്രെൻഡി വെസ്റ്റേൺ ചുവടുകളും നാടൻ റാപ്പും സമന്വയിപ്പിച്ച ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രശസ്ത നടനും രചയിതാവുമായ ചെമ്പൻ വിനോദ് ജോസ് നിർമ്മിച്ച് തിരക്കഥയെഴുതുന്ന ചിത്രമാണ് 'ഡിസ്കോ'. 'അങ്കമാലി ഡയറീസി'നു ശേഷം ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് (പെപ്പെ) പ്രധാന വേഷത്തിലെത്തുന്നു.
ആന്റണി വർഗീസിനു പുറമേ ചെമ്പൻ വിനോദ് ജോസ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം: അർമോ, എഡിറ്റർ: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ.
മൂവാറ്റുപുഴയിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മറവിൽ പണം വെച്ച് ചീട്ടുകളി 6 പേർ അറസ്റ്റിൽ, ലക്ഷം രൂപ പിടിച്ചെടുത്തു
വള്ളംകളി കുട്ടനാടിന്റെ തനത് ഉത്സവം റെജി ചെറിയാൻ
മലയാള സിനിമയിൽ ആദ്യമായി ആഫ്രോ ബീറ്റ്സ് ഡിസ്കോ യിലെ കൗൻക ഗാനം തരംഗമാകുന്നു
ഓരോ കേസിനും ഒരു കഥയുണ്ട് പുതിയ പോലീസ് ത്രില്ലറുമായി ടാരന്റിനോ വരുന്നു
മലയാളത്തിന്റെ മണ്ണിൽ ഒരുമയുടെ വെളിച്ചം ഇന്ന് കേരള എഴുപതിന്റെ നിറവിൽ
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികവിന്റെ കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ