പെദ്ധി യിലെ ഹെല്ലല്ലല്ലോ ഗാനം പുറത്തിറങ്ങി രാം ചരൺ ചിത്രം ജൂൺ 4 ന് തീയേറ്ററുകളിലേക്ക്

ബുചി ബാബു സന സംവിധാനം ചെയ്യുന്ന രാം ചരൺ ചിത്രം പെദ്ധി യിലെ ഹെല്ലല്ലല്ലോ എന്ന പുതിയ ഗാനം പുറത്തിറങ്ങി. എ ആർ റഹ്മാൻ സംഗീതം നൽകിയ ചിത്രം 2026 ജൂൺ 4 ന് തീയേറ്ററുകളിലെത്തും.

പെദ്ധി യിലെ ഹെല്ലല്ലല്ലോ ഗാനം പുറത്തിറങ്ങി രാം ചരൺ ചിത്രം ജൂൺ 4 ന് തീയേറ്ററുകളിലേക്ക്
രാം ചരണിന്റെ 'പെദ്ധി'യിലെ 'ഹെല്ലല്ലല്ലോ' ഗാനം പുറത്ത്; ചിത്രം ജൂൺ 4-ന് തീയേറ്ററുകളിലേക്ക്

​ആരാധകരെ ത്രസിപ്പിച്ച് രാം ചരണിന്റെ 'പെദ്ധി'യിലെ 'ഹെല്ലല്ലല്ലോ' ഗാനം പുറത്തിറങ്ങി; ആഗോള റിലീസ് ജൂൺ 4-ന്

കൊച്ചി: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യിലെ പുതിയ ഗാനം പുറത്തുവിട്ടു. 'ഹെല്ലല്ലല്ലോ' എന്ന ടൈറ്റിലിൽ എത്തിയിരിക്കുന്ന ഗാനം ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ചടുലമായ താളത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഓസ്കാർ ജേതാവ് എ.ആർ. റഹ്മാൻ ഈണം നൽകിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചിരിക്കുന്നത് സിജു തുറവൂരും, ആലപിച്ചിരിക്കുന്നത് അമൃത സുരേഷുമാണ്. വൻ ബജറ്റിലൊരുങ്ങുന്ന ചിത്രം 2026 ജൂൺ 4-ന് ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും.

​ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് പ്രമുഖ വിതരണക്കാരായ 'തിങ്ക് സ്റ്റുഡിയോസ്' ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

​താരപ്പൊലിമയുമായി നൃത്തച്ചുവടുകൾ

​നായകൻ രാം ചരൺ, ശ്രുതി ഹാസൻ, ജാൻവി കപൂർ എന്നിവരുടെ ഗംഭീരമായ നൃത്തച്ചുവടുകളാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണം. പ്രശസ്ത കൊറിയോഗ്രാഫർ ജാനി മാസ്റ്ററാണ് നൃത്ത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഈ ഗാനരംഗത്തിൽ അതിഥിയായി എത്തുന്നുണ്ട്. രാം ചരണും ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പെദ്ധി'. എ.ആർ. റഹ്മാൻ സംഗീതം നൽകിയ ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലറും ഇതിനകം തന്നെ യൂട്യൂബിൽ തരംഗമായി മാറിക്കഴിഞ്ഞു.

​സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമ

​ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി'യായാണ് രാം ചരൺ വേഷമിടുന്നത്. ഇതിനായി താരം നടത്തിയ വമ്പൻ ശാരീരിക പരിവർത്തനം നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയ്ക്ക് ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായക സ്ഥാനമുണ്ട്. ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രില്ലർ ഘടകങ്ങൾ കൃത്യമായി കോർത്തിണക്കിയാണ് ബുചി ബാബു സന ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

​തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

​അണിയറ പ്രവർത്തകർ

​രചന, സംവിധാനം: ബുചി ബാബു സന

​നിർമ്മാണം: വെങ്കട സതീഷ് കിലാരു (വൃദ്ധി സിനിമാസ്)

​അവതരണം: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്

​ഛായാഗ്രഹണം: രത്നവേലു

​സംഗീതം: എ ആർ റഹ്മാൻ

​എഡിറ്റർ: നവീൻ നൂലി

​പി.ആർ.ഒ (കേരളം): ശബരി