ആശാൻ
മയിലാ സിനിമയിലാ തരംഗമാകുന്നു ആശാൻ തിയേറ്ററുകളിലേക്ക് വിതരണം ദുൽഖർ സൽമാൻ
മയിലാ സിനിമയിലാ' തരംഗമാകുന്നു; 'ആശാൻ' തിയേറ്ററുകളിലേക്ക്, വിതരണം ദുൽഖർ സൽമാൻ
കൊച്ചി: 'ഗപ്പി', 'അമ്പിളി' എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജോൺ പോൾ ജോർജ് ഒരുക്കുന്ന പുതിയ ചിത്രം 'ആശാനി'ലെ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. "മയിലാ സിനിമയിലാ" എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്ത നിമിഷം മുതൽ ഇൻസ്റ്റാഗ്രാം റീലുകളിലും യൂട്യൂബിലും തരംഗമായി മാറിയിരിക്കുന്നത്. യുവ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ റാപ് ഗാനം ഇതിനോടകം തന്നെ ട്രെൻഡ്സെറ്ററായി മാറിക്കഴിഞ്ഞു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഗപ്പി സിനിമാസും വേഫെറർ ഫിലിംസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം നൽകിയ ഗാനത്തിന് വരികൾ കുറിച്ചത് എം.സി. റസലും വിനായക് ശശികുമാറുമാണ്. എം.സി. റസൽ തന്നെയാണ് റാപ് ഭാഗങ്ങൾ ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് ഡാസ്‌ലേഴ്സ് ഒരുക്കിയ നൃത്തച്ചുവടുകളുമായി ഇന്ദ്രൻസും ജോമോനും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു.
വിമൽ ജോസ് തച്ചിൽ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി എന്നിവരും നിർണ്ണായക വേഷങ്ങളിലുണ്ട്. ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
