നെഹ്റുട്രോഫി വള്ളംകളി കോറഗേറ്റഡ് ബോർഡുകൾ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു
72 ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണത്തിനായി പ്രകൃതിസൗഹൃദ കോറഗേറ്റഡ് മൾട്ടികളർ ബോർഡുകൾ പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിന് പബ്ലിസിറ്റി കമ്മിറ്റി ക്വട്ടേഷൻ ക്ഷണിച്ചു.
നെഹ്റുട്രോഫി വള്ളംകളി: കോറഗേറ്റഡ് ബോർഡുകൾ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: 72-ാമത് നെഹ്റുട്രോഫി വള്ളംകളി-2026 ന്റെ പ്രചാരണാര്‍ഥം പബ്ളിസിറ്റി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പ്രകൃതിസൗഹൃദ കോറഗേറ്റഡ് മൾട്ടികളർ ബോർഡ് പ്രിൻ്റ് ചെയ്ത് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
84 X 56 സെ.മീ. വലുപ്പമുള്ള കോറഗേറ്റഡ് മൾട്ടികളർ ബോർഡുകൾ 100 കോപ്പി പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിനും, 400 കോപ്പി പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിനും ഒരു കോപ്പിക്ക് വേണ്ടി വരുന്ന തുകയാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഉള്‍പ്പെടെയുള്ള തുകയാണ് അപേക്ഷകർ സമർപ്പിക്കേണ്ടത്.
താല്പര്യമുള്ളവർ ക്വട്ടേഷനുകൾ 'പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ & ജില്ലാ ഇൻഫർമേഷൻ ഓഫീസര്‍, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ' എന്ന വിലാസത്തിൽ ജൂലൈ 14 ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭ്യമാക്കേണ്ടതാണ്. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് ആറിന് തുറക്കും.
കൂടുതൽ വിവരങ്ങൾക്ക് 0477 2251349 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
