ഡ്രാമാ ത്രില്ലറുമായി റോഷനും രാഹുലും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ഡ്രാമ ത്രില്ലർ ചിത്രത്തിന് തുടക്കമായി. ബിജോയ് പി.ഐ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗോപി സുന്ദർ പശ്ചാത്തല സംഗീതമൊരുക്കുന്നു.

ഡ്രാമാ ത്രില്ലറുമായി റോഷനും രാഹുലും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ഡ്രാമ ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം, തെന്മല, തിരുവനന്തപുരം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.
ഡ്രാമാ ത്രില്ലറുമായി റോഷനും രാഹുലും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
ഡ്രാമാ ത്രില്ലറുമായി റോഷനും രാഹുലും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
ഡ്രാമാ ത്രില്ലറുമായി റോഷനും രാഹുലും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

​ഡ്രാമാ ത്രില്ലറുമായി റോഷനും രാഹുലും; പേരിടാത്ത പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു

കൊല്ലം​: യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ഡ്രാമ ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം, തെന്മല, തിരുവനന്തപുരം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.

​സോഷ്യൽ മീഡിയയിൽ 'Actor Cop' എന്ന പേരിൽ ശ്രദ്ധേയനായ ഇൻഫ്ലുവൻസർ ബിബിൻ ജോസഫും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

​ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സഞ്ജീവ് കൃഷ്ണന്റേതാണ് സംഗീതം. രാജ്കുമാർ ഭാസ്‌കരൻ ഛായാഗ്രഹണവും രത്‌നരാജ് രാധാകൃഷ്ണൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. അഖിലേഷ് പൊന്നെടുത്തുകുഴി (കല), ബൈജു ശശികല (ചമയം), സുജിത്ത് മട്ടന്നൂർ (വസ്ത്രാലങ്കാരം), അരുൺ രാമവർമ്മ (സൗണ്ട് ഇഫക്ട്സ്), സന്ദീപ് ശ്രീധരൻ (സൗണ്ട് മിക്സിംഗ്) എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക വിദഗ്ധർ.

​സഞ്ജയ് ജി കൃഷ്ണൻ (അസോസിയേറ്റ് ഡയറക്ടർ), അഖിൽ ഗീതാനന്ദ് (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ), ചന്ദ്രമോഹൻ എസ്.ആർ (പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ), മനു കെ തങ്കച്ചൻ (പ്രമോഷൻ കൺസൾട്ടൻ്റ്), പി.ശിവപ്രസാദ് (പി.ആർ.ഒ) എന്നിവരും ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നു. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.