മണീട് ഗ്രാമപഞ്ചായത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ആഗോള സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ഭാഗമായി മണീട് ഗ്രാമപഞ്ചായത്തിൽ സൗജന്യ സ്തനാർബുദ സ്ക്രീനിംഗും മാമോഗ്രാം പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

മണീട് ഗ്രാമപഞ്ചായത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മണീട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് വൈസ് പ്രസിഡന്റ് മോൻസി വർഗീസ് ഉദ്ഘാടനം നിർവഹിക്കുന്നു.

​മണീട് ഗ്രാമപഞ്ചായത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

​എറണാകുളം: ആഗോള സ്തനാർബുദ അവബോധ മാസാചരണത്തോടനുബന്ധിച്ച് മണീട് ഗ്രാമപഞ്ചായത്തിന്റെയും മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം മണീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി വർഗീസ് നിർവഹിച്ചു.

​മണീട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ സൗജന്യ സ്തനാർബുദ സ്ക്രീനിംഗ്, മാമോഗ്രാം പരിശോധന എന്നീ സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്. കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ മെഡിക്കൽ ഓഫീസർമാരായ ഡോ. എസ്. ആഷ്‌ന, ഡോ. അപർണ്ണ ഗോപിനാഥ്, ഡോ. പ്രീതി പോൾ എന്നിവർ സ്തനാർബുദ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

​ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ സുമേഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർമാരായ ജോബ് പി.എസ്, വിജി ഏലിയാസ്, മഞ്ജു എന്നിവരും ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, പ്രദേശവാസികൾ തുടങ്ങിയവരും പങ്കെടുത്തു.