​ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025 അപേക്ഷ ക്ഷണിച്ചു സമ്മാനത്തുക 25,000 രൂപ

​വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 6 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ അറിയാം.

​ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025 അപേക്ഷ ക്ഷണിച്ചു സമ്മാനത്തുക 25,000 രൂപ
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

ഉജ്ജ്വല ബാല്യം പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു; സമ്മാനത്തുക 25,000 രൂപ

തിരുവനന്തപുരം: കല, കായികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി നൽകുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025'-ന് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 6-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അവസരം.

​കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർമ്മാണം, അസാമാന്യ ധൈര്യ പ്രകടനം എന്നീ മേഖലകളിലെ മികവാണ് അവാർഡിനായി പരിഗണിക്കുന്നത്. 6–11 വയസ്സ്, 12–18 വയസ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി കുട്ടികളെ തെരഞ്ഞെടുക്കും. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്നതാണ്. ഒരു ജില്ലയിൽ നിന്ന് ആകെ നാല് കുട്ടികൾക്കായിരിക്കും അവാർഡ് ലഭിക്കുക. 25,000 രൂപയും സർട്ടിഫിക്കറ്റും പുരസ്‌കാരവും അടങ്ങുന്നതാണ് അവാർഡ്.

അപേക്ഷിക്കേണ്ടവിധം:

​2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രകടന മികവാണ് അവാർഡിന് ആധാരം. സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രങ്ങൾ, പുസ്തകങ്ങളുടെ പകർപ്പ്, പ്രകടനങ്ങൾ അടങ്ങിയ സി.ഡി/പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം വയ്ക്കണം.

​മുമ്പ് ഉജ്ജ്വല ബാല്യം പുരസ്‌കാരമോ, പ്രധാൻമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരമോ ലഭിച്ചവരെ വീണ്ടും പരിഗണിക്കില്ല.

​താല്പര്യമുള്ളവർ അപേക്ഷാ ഫോറം, വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 10 വൈകീട്ട് 5 മണിക്ക് മുൻപായി താഴെ പറയുന്ന വിലാസത്തിൽ അപേക്ഷിക്കണം. കവറിന് പുറത്ത് 'ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025' എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

​വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസ്, റോട്ടറി ജംഗ്ഷൻ, എസ്.ബി.ഐക്ക് എതിർവശം, പൂജപ്പുര, തിരുവനന്തപുരം-12.

​ഫോൺ: 0471-2345121

​വെബ്‌സൈറ്റ്: www.wcd.kerala.gov.in