ജാമ്യത്തിലിറങ്ങി വീണ്ടും ഹൈവേ കവർച്ച കൊലക്കേസ് പ്രതി നിധിനെ കാപ്പ ചുമത്തി ജയിലിലടച്ചു

വിനു വിക്രമൻ വധക്കേസിലെ ഒന്നാം പ്രതിയും നിരവധി കവർച്ച കേസുകളിലെ പ്രതിയുമായ കുറുമശ്ശേരി സ്വദേശി നിധിൻ (32) ന് എതിരെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.

ജാമ്യത്തിലിറങ്ങി വീണ്ടും ഹൈവേ കവർച്ച കൊലക്കേസ് പ്രതി നിധിനെ കാപ്പ ചുമത്തി ജയിലിലടച്ചു
വിനു വിക്രമൻ വധക്കേസിലെ ഒന്നാം പ്രതിയും നിരവധി കവർച്ച കേസുകളിലെ പ്രതിയുമായ കുറുമശ്ശേരി സ്വദേശി നിധിൻ (32) ന് എതിരെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.

​കൊലപാതകക്കേസ് പ്രതിയെ 'കാപ്പ' ചുമത്തി വിയ്യൂർ ജയിലിലടച്ചു

​അങ്കമാലി: ഹൈക്കോടതി ജാമ്യവ്യവസ്ഥ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച് വീണ്ടും കവർച്ചയ്ക്ക് ശ്രമിച്ച കൊലപാതകക്കേസ് പ്രതിയെ 'കാപ്പ' (KAAPA) ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. പാറക്കടവ് കുറുമശ്ശേരി വേങ്ങൂപ്പറമ്പിൽ വീട്ടിൽ നിധിൻ (തിമ്മയ്യൻ - 32) നെയാണ് ജയിലിലടച്ചത്.

​എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശന്റെ ശുപാർശ അങ്കീകരിച്ച് ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് കാപ്പ ഉത്തരവിട്ടത്. ചെങ്ങമനാട്, അങ്കമാലി, പാലക്കാട് ആലത്തൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കൂട്ടക്കവർച്ച തുടങ്ങി നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.

​2024-ൽ കുറുമശ്ശേരിയിൽ നടന്ന വിനു വിക്രമൻ വധക്കേസിലെ ഒന്നാം പ്രതിയാണ് നിധിൻ. ഈ കേസിൽ ലഭിച്ച ഹൈക്കോടതി ജാമ്യവ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ജൂലൈയിൽ എറണാകുളം ജില്ലയിൽ പ്രവേശിക്കുകയും ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുവാൻ ശ്രമിക്കുകയും ചെയ്തതിനിടെ അങ്കമാലി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ ഇയാൾ ഉൾപ്പെടെ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

​കൂടാതെ, കഴിഞ്ഞ ജൂലൈയിൽ കോയമ്പത്തൂരിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ വിറ്റ് തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്ന കാർ യാത്രക്കാരെ പിന്തുടർന്ന് പാലക്കാട് ആലത്തൂർ ഇരട്ടക്കുളം സിഗ്നലിൽ വച്ച് തടഞ്ഞുനിർത്തി കാർ കവർന്ന കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ ആലത്തൂർ പോലീസ് ആലുവ സബ് ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രതിക്കെതിരെ കാപ്പ പ്രകാരമുള്ള ശക്തമായ നടപടികളിലേക്ക് പോലീസ് കടന്നത്.

​ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. റഷീദ്, സബ് ഇൻസ്പെക്ടർമാരായ അഖിൽ സെബാസ്റ്റ്യൻ, പി.എ. തോമസ്, കെ.ജി. ഇന്ദു, സിവിൽ പോലീസ് ഓഫീസർ കൃഷ്ണലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.