കൊച്ചിക്ക് ഇനി പൂക്കാലം

42-ാമത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് ഇന്ന് മറൈൻ ഡ്രൈവിൽ തുടക്കം വർണ്ണവിസ്മയമൊരുക്കാൻ 40,000 പൂച്ചെടികൾ

കൊച്ചിക്ക് ഇനി പൂക്കാലം
കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് ഇന്ന് മറൈൻ ഡ്രൈവിൽ തുടക്കം

42-ാമത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് ഇന്ന് മറൈൻ ഡ്രൈവിൽ തുടക്കം; വർണ്ണവിസ്മയമൊരുക്കാൻ 40,000 പൂച്ചെടികൾ

​കൊച്ചി: നഗരത്തിന് പുഷ്പ വസന്തം സമ്മാനിച്ചുകൊണ്ട് ജില്ലാ അഗ്രി-ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന 42-ാമത് കൊച്ചിൻ ഫ്ലവർ ഷോ ഇന്ന് (ഡിസംബർ 24) മുതൽ ജനുവരി 4 വരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കും. ജില്ലാ കളക്ടറും സൊസൈറ്റി പ്രസിഡന്റുമായ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഈ മേള ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പപ്രദർശനങ്ങളിലൊന്നാണ്.

​പ്രധാന ആകർഷണങ്ങൾ:

50,000 ചതുരശ്രഅടി വിസ്തീർണത്തിൽ ഒരുക്കിയിരിക്കുന്ന പ്രദർശന നഗരിയിൽ അയ്യായിരത്തിലേറെ ഓർക്കിഡുകൾ, ആയിരത്തിലധികം അഡീനിയം, മിനി ആന്തൂറിയം, റോസ് ചെടികൾ എന്നിവയും ഓറിയന്റൽ ലില്ലി, മാരിഗോൾഡ്, ഡാലിയ തുടങ്ങി നാല്പതിനായിരത്തോളം വൈവിധ്യമാർന്ന പൂച്ചെടികളും അണിനിരക്കും. കൂടാതെ മൂൺ കാക്ടസ്, ബ്രൊമിലിയാഡ് ചെടികൾ എന്നിവയുടെ അപൂർവ്വ ശേഖരവും മേളയിലുണ്ടാകും.

​വെജിറ്റബിൾ കാർവിങ്, പുഷ്പാലങ്കാരങ്ങൾ, വെർട്ടിക്കൽ ഗാർഡൻ, ടോപിയറി മരങ്ങൾ, ബോൺസായ് ചെടികൾ എന്നിവയ്ക്ക് പുറമെ അലങ്കാരകുളവും വെള്ളച്ചാട്ടവും മേളയുടെ മാറ്റുകൂട്ടും. ബാംഗ്ലൂരിലെ ഇൻഡോ-അമേരിക്കൻ നഴ്സറി ഉൾപ്പെടെയുള്ള പ്രമുഖ നഴ്സറികളുടെ സ്റ്റാളുകൾ വിപണനത്തിനായി സജ്ജമാണ്. സന്ദർശകരുടെ സംശയനിവാരണത്തിനായി കൃഷി വകുപ്പിന്റെ 'അഗ്രി ക്ലിനിക്കും' ഇവിടെ പ്രവർത്തിക്കും.

​പുഷ്പാലങ്കാരം, ടെറേറിയം നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ ശില്പശാലകളും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്