സി.ജെ. റോയിയുടെ മരണം കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു.
സി.ജെ. റോയിയുടെ മരണം: കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്
കൊച്ചി/ന്യൂഡൽഹി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. ഭരണഘടനാ കോടതിയിലെ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നാണ് ആവശ്യം. റെയ്ഡ് സമയത്ത് അന്വേഷണ ഏജൻസികൾ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും രണ്ട് സാക്ഷികൾ വേണമെന്ന നിബന്ധന പാലിച്ചില്ലെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേന്ദ്ര ഏജൻസികളുടെ പീഡനം മൂലം വ്യവസായികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും രാഷ്ട്രീയ ലാഭത്തിനായി ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (SIT) ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര വിമർശിച്ചു. ആഭ്യന്തര വകുപ്പിലെ വീഴ്ചകൾ മറയ്ക്കാനാണ് സിദ്ധരാമയ്യ സർക്കാർ തിടുക്കത്തിൽ SIT രൂപീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
