2026 ൽ അധികാരം ലക്ഷ്യം യുദ്ധവിജയ പെരുമ്പറ യുമായി വിജയ്

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പാർട്ടിയുടെ ആത്മവിശ്വാസമാണ് കത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്.

2026 ൽ അധികാരം ലക്ഷ്യം യുദ്ധവിജയ പെരുമ്പറ യുമായി വിജയ്
2026-ൽ അധികാരം ലക്ഷ്യം; 'യുദ്ധവിജയ പെരുമ്പറ'യുമായി വിജയ്: ടിവികെ മൂന്നാം വാർഷികത്തിൽ പ്രവർത്തകർക്ക് കത്ത്

2026-ൽ അധികാരം ലക്ഷ്യം; 'യുദ്ധവിജയ പെരുമ്പറ'യുമായി വിജയ്: ടിവികെ മൂന്നാം വാർഷികത്തിൽ പ്രവർത്തകർക്ക് കത്ത്

തമിഴക വെട്രി കഴകത്തിന്റെ മൂന്നാം വാർഷിക വേളയിൽ രാഷ്ട്രീയ തന്ത്രങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കി പാർട്ടി അധ്യക്ഷൻ വിജയ് പ്രവർത്തകർക്ക് കത്തെഴുതി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പാർട്ടിയുടെ ആത്മവിശ്വാസമാണ് കത്തിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്.

തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പ്രവർത്തകർക്ക് ആവേശം പകർന്ന് പാർട്ടി അധ്യക്ഷൻ വിജയ്‌യുടെ തുറന്ന കത്ത്. പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടത്തുന്ന പ്രസംഗത്തിനു മണിക്കൂറുകൾക്ക് മുൻപാണ് രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് വിജയ് അണികളെ അഭിസംബോധന ചെയ്തത്.

​വ്യക്തത, തന്ത്രം, അർപ്പണബോധം എന്നിവയിലൂടെ രാഷ്ട്രീയ അംഗീകാരത്തിലേക്ക് നീങ്ങാൻ വിജയ് അനുയായികളോട് ആഹ്വാനം ചെയ്തു. ജനങ്ങളുടെ വലിയ പിന്തുണയോടെ പാർട്ടി അതിന്റെ ജനാധിപത്യ ലക്ഷ്യം തീർച്ചയായും നിറവേറ്റുമെന്നും വിജയ് കത്തിൽ പറയുന്നു.

​കത്തിലെ പ്രധാന ഭാഗങ്ങൾ:

​ജനകീയ പ്രസ്ഥാനം: "പരമ്പരാഗത പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി ടിവികെ ഒരു ജനകീയ രാഷ്ട്രീയ ശക്തിയാണ്. ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി മാറുന്നതിനു മുൻപ്, നാം ഒരു പ്രസ്ഥാനമായി ജനങ്ങൾക്കൊപ്പം നിന്നു എന്ന് സംസ്ഥാനത്തിന് അറിയാം."

​തിരഞ്ഞെടുപ്പ് ലക്ഷ്യം: സാധാരണക്കാരനെ രാഷ്ട്രീയമായി ശാക്തീകരിക്കുന്ന യുദ്ധവിജയ പെരുമ്പറയായി പാർട്ടി മാറും. ഐക്യത്തോടെയും തന്ത്രപരമായ നീക്കങ്ങളിലൂടെയും തിരഞ്ഞെടുപ്പ് യുദ്ധഭൂമിയെ തങ്ങളുടേതാക്കി മാറ്റാൻ വിജയ് ആഹ്വാനം ചെയ്തു.

​2026-ലെ സാഹചര്യം: "2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മുൻപൊരിക്കലും കാണാത്ത സാഹചര്യമാണ്. അതിന് ഏക കാരണം നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനമാണ്."

​തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടിവികെ മൂന്നാം വാർഷികം ആഘോഷിക്കുന്നത്. സഖ്യങ്ങളെക്കുറിച്ചും സ്ഥാനാർഥി നിർണയത്തെക്കുറിച്ചും ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സമാന ചിന്താഗതിയുള്ള ശക്തികൾക്ക് അധികാരത്തിൽ പങ്കാളിത്തം വിജയ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു പാർട്ടിയും ടിവികെയുമായി ഔദ്യോഗികമായി കൈകോർത്തിട്ടില്ല.

​ചെന്നൈയിലെ ഒരു മണ്ഡലത്തിൽ വിജയ് തന്നെ മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ബിജെപിയെ തന്റെ 'ആദർശ ശത്രു' വെന്നും ഭരണകക്ഷിയായ ഡിഎംകെയെ 'രാഷ്ട്രീയ ശത്രു' എന്നുമാണ് വിജയ് വിശേഷിപ്പിക്കുന്നത്. എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ്‌നാട്ടിൽ ഒരു സിനിമാ താരം മുഖ്യമന്ത്രി കസേരയിലെത്തുന്ന ചരിത്രം ആവർത്തിക്കാൻ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് വിജയും അണികളും.