ക്രിസ്മസ് വിപണി കീഴടക്കാൻ സപ്ലൈകോ
ക്രിസ്മസ് വിപണി കീഴടക്കാൻ സപ്ലൈകോ സബ്സിഡി സാധനങ്ങൾക്ക് വില കുറയും
ക്രിസ്മസ് വിപണി കീഴടക്കാൻ സപ്ലൈകോ. സബ്സിഡി സാധനങ്ങൾക്ക് വില കുറയും, ആവേശമായി 'സാന്റാ ഓഫർ'
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സപ്ലൈകോയുടെ പ്രത്യേക ഫെയറുകൾക്ക് തുടക്കമായി. ഡിസംബർ 22 മുതൽ ജനുവരി 1 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. ആറ് ജില്ലകളിൽ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള മൈതാനങ്ങളിലാണ് പ്രധാന ഫെയറുകൾ നടക്കുന്നത്. ഇതിനുപുറമെ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ഓരോ പ്രധാന വിൽപനശാല വീതം ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും.
പ്രധാന പ്രത്യേകതകൾ:
ഫെയർ നടക്കുന്ന സ്ഥലങ്ങൾ: തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം.
വെളിച്ചെണ്ണ വില കുറഞ്ഞു: സബ്സിഡി നിരക്കിൽ 319 രൂപയ്ക്ക് നൽകിയിരുന്ന ശബരി വെളിച്ചെണ്ണ ഇനി 309 രൂപയ്ക്ക് ലഭിക്കും. ഡിസംബർ, ജനുവരി മാസങ്ങളിൽ കാർഡ് ഒന്നിന് രണ്ട് ലിറ്റർ വീതം ലഭിക്കും. സബ്സിഡി ഇതര വെളിച്ചെണ്ണ ലിറ്ററിന് 329 രൂപയ്ക്കും ലഭ്യമാണ്.
വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ: ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ് എന്നിവയുടെ സബ്സിഡി വില കുറച്ചു. ജനുവരി മാസത്തെ സബ്സിഡി സാധനങ്ങൾ ഉപഭോക്താക്കൾക്ക് മുൻകൂറായി വാങ്ങാം.
സാന്റാ ഓഫർ കിറ്റ്: കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ് തുടങ്ങി 12 ഇനങ്ങൾ അടങ്ങിയ 667 രൂപയുടെ കിറ്റ് വെറും 500 രൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ഉപ്പ് ഒരു രൂപയ്ക്ക് നൽകുന്നതാണ്.
ഇന്ധന കൂപ്പൺ: സപ്ലൈകോ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം അടിക്കുന്നവർക്ക് 50 രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ ലഭിക്കും. 1000 രൂപയ്ക്ക് സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുമ്പോൾ ഈ കൂപ്പൺ ഉപയോഗിക്കാം.
പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും ഈ ഫെയറുകളുടെ പ്രത്യേകതയാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
