അർജുൻ സർജയുടെ ഓപ്പറേഷൻ സിന്ദൂർ ചിത്രത്തിന് അയോധ്യയിൽ തുടക്കം
ഓപ്പറേഷൻ സിന്ദൂർ ആസ്പദമാക്കി അർജുൻ സർജ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് അയോധ്യ രാമക്ഷേത്രത്തിൽ പൂജയോടെ തുടക്കം.
ഓപ്പറേഷൻ സിന്ദൂർ' സിനിമയാകുന്നു; അയോധ്യ രാമക്ഷേത്രത്തിൽ പൂജയോടെ തുടക്കം, സംവിധാനം അർജുൻ സർജ
അയോധ്യ: പഹൽഗാം ഭീകരാക്രമണവും തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ സിന്ദൂറും' പ്രമേയമാക്കി ഒരുങ്ങുന്ന വമ്പൻ പാൻ ഇന്ത്യൻ ചിത്രത്തിന് അയോധ്യയിൽ തുടക്കമായി. ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജാച്ചടങ്ങുകളോടെയാണ് സിനിമയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 'ആക്ഷൻ കിങ്' അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രം പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹനാണ് നിർമിക്കുന്നത്.
ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ പൂജാച്ചടങ്ങ് നടക്കുന്ന ആദ്യ ഇന്ത്യൻ സിനിമയെന്ന ചരിത്രനേട്ടവും ഈ ചിത്രം സ്വന്തമാക്കി. ചടങ്ങിൽ അർജുൻ സർജയും ഭാര്യ നിവേദിത അർജുനും ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. വിരമിച്ച കരസേനാ ഉദ്യോഗസ്ഥനായ മേജർ വിജയ് ഭാർഗവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സൈനികജീവിതത്തിലെ നേരിട്ടുള്ള അനുഭവസമ്പത്തുമായാണ് അദ്ദേഹം തിരക്കഥ രചിക്കുന്നത്.
ഒമ്പത് ഭാഷകളിൽ, 2027 സ്വാതന്ത്ര്യദിനത്തിൽ റിലീസ്
ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രം ഒമ്പത് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുക. വരും മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കും. രാജ്യത്തിന്റെ 81-ാം സ്വാതന്ത്ര്യദിനമായ 2027 ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ വീര്യത്തിനും ധൈര്യത്തിനും അതിജീവനശേഷിക്കുമുള്ള ആദരമായാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നിലെ മനുഷ്യവികാരങ്ങളും സൈനികരുടെ നിശ്ചയദാർഢ്യവും ആധികാരികതയോടെയും വൈകാരിക ആഴത്തോടെയും അവതരിപ്പിക്കാനാണ് ശ്രമം. ചിത്രത്തിന്റെ പേര് തൽക്കാലം രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും പ്രത്യേക ചടങ്ങിലൂടെ ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.
സമുദ്രസുരക്ഷയ്ക്ക് നാവികസേന കരുത്താകണം രാഷ്ട്രപതി ദ്രൗപതി മുർമു
എഐ മികവിൽ സപ്ലൈകോ വിറ്റുവരവ് 50 കോടി കൂടി, ദേശീയ അംഗീകാരം
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു
ഇന്ദിരാഗാന്ധി ലോ കോളേജ് യൂണിയൻ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു
ചക്കക്കൊമ്പൻ ആരോഗ്യവാൻ നിരീക്ഷണം തുടർന്ന് വനപാലകർ
അർജുൻ സർജയുടെ ഓപ്പറേഷൻ സിന്ദൂർ ചിത്രത്തിന് അയോധ്യയിൽ തുടക്കം