നസ്ലൻ നായകനാകുന്ന മോളിവുഡ് ടൈംസ് ജൂൺ 5 ന് തിയേറ്ററുകളിലേക്ക് സംവിധാനം അഭിനവ് സുന്ദർ നായക്
മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മോളിവുഡ് ടൈംസ് ജൂൺ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.
യുവനടൻ നസ്ലൻ ചിത്രം 'മോളിവുഡ് ടൈംസ്' ജൂൺ അഞ്ചിന് പ്രദർശനത്തിനെത്തുന്നു
കൊച്ചി: 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "മോളിവുഡ് ടൈംസ്" ജൂൺ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. യുവനിരയിലെ ശ്രദ്ധേയനായ താരം നസ്ലൻ നായകനാകുന്ന ഈ ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മിക്കുന്നത്. 'പ്രേമലു' എന്ന ചിത്രത്തിന് ശേഷം നസ്ലനും സംഗീത് പ്രതാപും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമ സംവിധായകൻ ആകണമെന്ന കടുത്ത മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. വിനീത് മാധവനായി നസ്ലൻ എത്തുമ്പോൾ, മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന നിരവധി കാമിയോ റോളുകളും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
രാമു സുനിലാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്ക്സ് ബിജോയ് ആണ്. നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക് എന്നിവർ ചേർന്നാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈൻ: മാഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: ബോയക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: എസ്സാ കെ എസ്തപ്പാൻ, അസോസിയേറ്റ് ഡയറക്ടർ: കെവിൻ കരിപ്പേരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: സുമേഷ് മോഹൻ, ഫിനാൻസ് കൺട്രോളർ: ശിവകുമാർ.
സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർമാർ: നന്ദു കൃഷ്ണൻ ജി, അതുൽ കിഷൻ, അമൃത മറിയം, മരിയ. യെല്ലോ ടൂത്ത്സ് ആണ് പരസ്യകല നിർവ്വഹിച്ചിരിക്കുന്നത്. ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും സെൻട്രൽ പിക്ചേഴ്സ് വിതരണവും കൈകാര്യം ചെയ്യുന്നു.