തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ ഫഹദ് – രാജമൗലി കൂട്ടുകെട്ടിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഏറ്റെടുത്ത് പ്രേക്ഷകർ

ഫഹദ് ഫാസിലിനെ നായകനാക്കി എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ തിയേറ്ററുകളിൽ മികച്ച മുന്നേറ്റം തുടരുന്നു. സിനിമയുടെ ആദ്യദിന പ്രതികരണങ്ങളും വിശേഷങ്ങളും വായിക്കാം.

തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ ഫഹദ് – രാജമൗലി കൂട്ടുകെട്ടിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഏറ്റെടുത്ത് പ്രേക്ഷകർ
ഡോണ്ട് ട്രബിൾ ദി ട്രബിൾ: ഫാന്റസി വിസ്മയമൊരുക്കി ഫഹദ് ചിത്രം തിയേറ്ററുകളിൽ
തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ ഫഹദ് – രാജമൗലി കൂട്ടുകെട്ടിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഏറ്റെടുത്ത് പ്രേക്ഷകർ

ഫാന്റസി വിസ്മയമൊരുക്കി ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആദ്യദിനം തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയചിത്രമാകുന്നു

​കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആദ്യദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയചിത്രമാകുന്നു. കുട്ടികളുമായി തിയേറ്ററുകളിലെത്തുന്ന മാതാപിതാക്കൾക്ക് ഒരുപോലെ ആസ്വദിക്കാവുന്ന രസകരമായ മുഹൂർത്തങ്ങളും ഫാന്റസിയുടെ വിസ്മയക്കാഴ്ചകളുമാണ് ചിത്രം സമ്മാനിക്കുന്നത്. കേരളത്തിൽ ആദ്യദിനം തന്നെ മികച്ച ബുക്കിങ്ങും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

​‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘അഞ്ജലി’, ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച വിസ്മയാനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, വേറിട്ടൊരു ജോണറിലൂടെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന സിനിമയാണിതെന്ന് അഭിമുഖങ്ങളിൽ ഫഹദ് ഫാസിൽ വ്യക്തമാക്കിയിരുന്നു. തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രേക്ഷക പ്രതികരണങ്ങൾ കുടുംബപ്രേക്ഷകർക്കിടയിൽ ചിത്രത്തിനുള്ള വലിയ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.

​നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമ്മാണം. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

​തന്റെ പതിവ് അഭിനയശൈലിയിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരം സാറയുടെ പ്രകടനവും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന് കാലഭൈരവയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.

​എസ്.എസ്. കാഞ്ചി സ്ക്രിപ്റ്റ് ഡെവലപ്‌മെന്റും ഹംസ അലി കോ-റൈറ്റിംഗും നിർവഹിച്ചിരിക്കുന്നു. ബാലാജി സുബ്രഹ്മണ്യം (ഛായാഗ്രഹണം), പ്രവീൺ ആന്റണി (എഡിറ്റിംഗ്), സുധൻ (കൊറിയോഗ്രഫി), രാമ രാജമൗലി (കോസ്റ്റ്യൂം ഡിസൈൻ & സ്റ്റൈലിംഗ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.