അറയ്ക്കപ്പടിയിൽ താമസിക്കാത്തവരുടെ മിച്ചഭൂമി പട്ടയങ്ങൾ റദ്ദാക്കുന്നു റവന്യൂ വകുപ്പ് നടപടി തുടങ്ങി

എറണാകുളം അറയ്ക്കപ്പടി വില്ലേജിൽ താമസിക്കാത്തവരുടെ മിച്ചഭൂമി പട്ടയങ്ങൾ റദ്ദാക്കാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടു. അർഹരായ കൈവശക്കാർക്ക് ഭൂമി നൽകാനാണ് ഈ നടപടി

അറയ്ക്കപ്പടിയിൽ താമസിക്കാത്തവരുടെ മിച്ചഭൂമി പട്ടയങ്ങൾ റദ്ദാക്കുന്നു റവന്യൂ വകുപ്പ് നടപടി തുടങ്ങി
അറയ്ക്കപ്പടിയിൽ താമസിക്കാത്തവരുടെ മിച്ചഭൂമി പട്ടയങ്ങൾ റദ്ദാക്കുന്നു: റവന്യൂ വകുപ്പ് നടപടി തുടങ്ങി

അറയ്ക്കപ്പടിയിൽ താമസിക്കാത്തവരുടെ മിച്ചഭൂമി പട്ടയങ്ങൾ റദ്ദാക്കുന്നു; അനന്തരാവകാശികൾക്ക് 30 ദിവസത്തെ സാവകാശം

​എറണാകുളം: ജില്ലയിലെ അറയ്ക്കപ്പടി വില്ലേജിൽ വർഷങ്ങൾക്ക് മുൻപ് അനുവദിച്ചതും എന്നാൽ ഗുണഭോക്താക്കൾ താമസത്തിന് തയ്യാറാകാത്തതുമായ മിച്ചഭൂമി പട്ടയങ്ങൾ റദ്ദാക്കാൻ റവന്യൂ വകുപ്പ് നടപടി തുടങ്ങി. യഥാർത്ഥത്തിൽ ഭൂമി കൈവശം വെച്ച് താമസിക്കുന്നവർക്ക് പട്ടയം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറുടെ ഈ നിർണ്ണായക ഉത്തരവ്.

​അറയ്ക്കപ്പടി വില്ലേജിലെ ബ്ലോക്ക് 28-ൽ, റീ-സർവ്വേ നമ്പർ 391-ൽ (സബ് ഡിവിഷൻ 11 മുതൽ 18 വരെ) ഉൾപ്പെട്ട ഭൂമിക്കെതിരെയാണ് നടപടി. മുൻപ് വെങ്ങോല വില്ലേജിന്റെ ഭാഗമായിരുന്ന 79.714 സെന്റ് ഭൂമി എട്ടു പേർക്കായി 10 സെന്റ് വീതമാണ് നൽകിയിരുന്നത്. പെരുമാനി വെള്ളാരം പാറക്കുഴി പട്ടികവർഗ്ഗ കോളനി പരിസരത്തുള്ള ഈ ഭൂമിയിൽ പട്ടയം ലഭിച്ചവർ താമസിക്കുന്നില്ലെന്നും പകരം മറ്റ് കുടുംബങ്ങളാണ് അവിടെ വീടുവെച്ച് കഴിയുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.

​രേഖകൾ പ്രകാരം കൈപ്പാടത്ത് ഖദീജ പാത്തുമ്മ മാത്രമാണ് നിലവിൽ അവിടെ താമസിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട സി. ആർ. രവീന്ദ്രൻ, പത്മനാഭൻ ഗോപി, ടി. എ. മണി, കെ. കുഞ്ഞപ്പൻ, സുലൈമാൻ മകൾ പാത്തുമ്മ, പി. കെ. ബഷീർ, കോയാൽ ഇസ്മായിൽ എന്നിവരോ അവരുടെ കുടുംബാംഗങ്ങളോ അവിടെ താമസിക്കുന്നില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

​30 ദിവസത്തിനകം ഹാജരാകണം

പട്ടയം റദ്ദാക്കുന്നതിൽ ആക്ഷേപമുള്ള തണ്ടപ്പേര് ഉടമകളോ അനന്തരാവകാശികളോ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ രേഖകളുമായി കളക്ടറേറ്റിൽ നേരിട്ട് ഹാജരാകണം. നിശ്ചിത സമയത്തിനുള്ളിൽ എത്തിയില്ലെങ്കിൽ ആക്ഷേപമില്ലെന്ന് കണക്കാക്കി പട്ടയം റദ്ദാക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.