​കോമഡിയും ആക്ഷനും ഫാന്റസിയും തിരു വീറിന്റെ ഓ സുകുമാരി ഇന്ന്തീയേറ്ററുകളിലേക്ക്

തിരു വീറും ഐശ്വര്യ രാജേഷും ഒന്നിക്കുന്ന റൂറൽ മാസ് ഫാമിലി ഫാന്റസി ചിത്രം ഓ സുകുമാരി ജൂലൈ 17 ന് ആഗോള റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ട്രെയിലർ പുറത്തുവിട്ടു

​കോമഡിയും ആക്ഷനും ഫാന്റസിയും തിരു വീറിന്റെ ഓ സുകുമാരി ഇന്ന്തീയേറ്ററുകളിലേക്ക്
സിനിമ പോസ്റ്റർ

തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി' നാളെ തീയേറ്ററുകളിലേക്ക്; ആകാംഷയുണർത്തി ട്രെയിലർ

കൊച്ചി: യുവതാരം തിരു വീറും പ്രിയനടി ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഓ സുകുമാരി'യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം നാളെ (ജൂലൈ 17) ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നവാഗതനായ ഭരത് ദർശൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഗംഗ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലിയാണ് നിർമ്മിക്കുന്നത്.

​എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു റൂറൽ മാസ്സ് ഫാമിലി ഫാന്റസി എന്റർടൈനർ ആയിരിക്കും 'ഓ സുകുമാരി' എന്നാണ് പുറത്തുവന്ന ട്രെയിലർ നൽകുന്ന സൂചന. ഗ്രാമീണ പശ്ചാത്തലത്തിൽ കോമഡി, പ്രണയം, ഫാന്റസി, ആക്ഷൻ എന്നിവ സമന്വയിപ്പിച്ചാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. തിരു വീർ അവതരിപ്പിക്കുന്ന യാദഗിരി, ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്നീ കഥാപാത്രങ്ങളുടെ ഹൃദ്യമായ ജീവിതയാത്രയാണ് സിനിമയുടെ പ്രധാന പ്രമേയം. ഇവരുടെ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

​ചിത്രത്തിലെ ഗാനങ്ങളും ടീസറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്. ചിത്രത്തിലെ ടൈറ്റിൽ ഗാനമായ "ഓ സുകുമാരി", വെഡിങ് ആന്തം, പ്രണയ ഗാനമായ "കണ്ണിൽ നീ നിറയുന്നുവോ" എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഭരത് മഞ്ചിരാജുവാണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

​ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'പ്രീ വെഡ്ഡിംഗ് ഷോ'യ്ക്ക് ശേഷം തിരു വീർ നായകനാകുന്ന ചിത്രമാണിത്. ഒപ്പം, സൂപ്പർ ഹിറ്റ് ചിത്രം 'സംക്രാന്തികി വാസ്തുനത്തിന്' ശേഷം ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന പുതിയ പ്രോജക്റ്റ് കൂടിയാണിത്. 'ശിവം ഭാജെ' എന്ന വിജയചിത്രത്തിന് ശേഷം ഗംഗ എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ 'ഓ സുകുമാരി' മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി നാളെ പ്രേക്ഷകരിലേക്ക് എത്തും.

​മുരളിധർ ഗൗഡ്, വിഷ്ണു ഓയി, ഝാൻസി, അമാനി, ആനന്ദ് കോട്ട ജയറാം തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​സാങ്കേതിക പ്രവർത്തകർ:

​ഛായാഗ്രഹണം: സി.എച്ച്. കുശേന്ദർ

​എഡിറ്റർ: ശ്രീ വരപ്രസാദ്

​കല: തിരുമല എം. തിരുപ്പതി

​വസ്ത്രാലങ്കാരം: അനു റെഡ്ഡി അക്കാട്ടി

​ഗാനരചന: പൂർണാചാരി

ആക്ഷൻ: വിംഗ് ചുൻ അഞ്ചി

​നൃത്തസംവിധാനം: ജെ.ഡി. മാസ്റ്റർ

​പി.ആർ.ഓ: ശബരി

​മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ