കറക്കം മെയ് 28 ന് തിയേറ്ററുകളിൽ ശ്രീനാഥ് ഭാസിയും ഫെമിന ജോർജും ഒന്നിക്കുന്ന മ്യൂസിക്കൽ ഹൊറർ കോമഡി

സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന കറക്കം സിനിമ മെയ് 28 ന് റിലീസ് ചെയ്യും. ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമാണിത്.

കറക്കം മെയ് 28 ന് തിയേറ്ററുകളിൽ ശ്രീനാഥ് ഭാസിയും ഫെമിന ജോർജും ഒന്നിക്കുന്ന മ്യൂസിക്കൽ ഹൊറർ കോമഡി
കറക്കം മെയ് 28-ന് തിയേറ്ററുകളിൽ; ശ്രീനാഥ് ഭാസിയും ഫെമിന ജോർജും ഒന്നിക്കുന്ന മ്യൂസിക്കൽ ഹൊറർ കോമഡി

​ശ്രീനാഥ് ഭാസി, ഫെമിന ജോർജ് ചിത്രം ‘കറക്കം’ മെയ് 28-ന് തിയേറ്ററുകളിലേക്ക്; മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി

​കൊച്ചി: ശ്രീനാഥ് ഭാസിയും മിന്നൽ മുരളി ഫെയിം ഫെമിന ജോർജും പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'കറക്കം' മെയ് 28-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിലെ ആദ്യത്തെ 'മ്യൂസിക്കൽ ഹൊറർ കോമഡി' എന്ന സവിശേഷതയോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഭയവും തമാശയും ഒരേപോലെ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

​മോളിവുഡിലേക്ക് ചുവടുവെക്കുന്ന ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, മണികണ്ഠൻ ആചാരി, ബിജുകുട്ടൻ, പ്രവീൺ ടി. ജെ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​അണിയറ പ്രവർത്തകർ

​ധനുഷ് വർഗീസിന്റെ കഥയ്ക്ക് നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ സംഗീതസംവിധായകൻ സാം സി. എസ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അൻവർ അലി, വിനായക് ശശികുമാർ, മു രി, ഹരീഷ് മോഹനൻ എന്നിവരുടേതാണ് വരികൾ.

​ബബ്ലു അജു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിതിൻ രാജ് അരോൾ നിർവ്വഹിക്കുന്നു. പ്രശോഭ് വിജയൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും മോഹിത് ചൗധരി ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

​മറ്റു സാങ്കേതിക വിദഗ്ധർ:

​കലാസംവിധാനം: രാജേഷ് പി. വേലായുധൻ

​പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ

​വസ്ത്രാലങ്കാരം: മെൽവി ജെയ്

​മേക്കപ്പ്: ആർ.ജി. വയനാടൻ

​സൗണ്ട് ഡിസൈൻ: അരവിന്ദ്/എയൂഒ2

​പ്രൊമോ എഡിറ്റിങ്: ഡോൺ മാക്സ്

​വിഎഫ്എക്സ്: ഡി.ടി.എം. സ്റ്റുഡിയോസ്

​കൊറിയോഗ്രാഫി: ശ്രീജിത് ഡാൻസിറ്റി

​മാർക്കറ്റിംഗ്: ഡോക്ടർ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ)