കണ്ണാടി പെണ്ണേ പാട്ടിന് റീൽസ് ചെയ്യാം സമ്മാനമായി പതിനായിരം രൂപ സ്പ്രിംഗ് റീൽസ് ചലഞ്ച് പ്രഖ്യാപിച്ചു
ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീലാൽ നാരായണൻ സംവിധാനം ചെയ്യുന്ന സ്പ്രിംഗ് ഒക്ടോബർ 30 ന് തിയേറ്ററുകളിലെത്തുന്നു. റിലീസിനോടനുബന്ധിച്ച് പ്രേക്ഷകർക്കായി റീൽസ് മത്സരവും പ്രഖ്യാപിച്ചു.
സ്പ്രിംഗ്' റീൽസ് ചലഞ്ച്: വിജയിക്ക് 10,000 രൂപ സമ്മാനം; ചിത്രം ഒക്ടോബർ 30-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: ത്രില്ലറിനൊപ്പം പ്രണയവും പ്രതികാരവും കോർത്തിണക്കി ഒരുക്കിയ പുതിയ ചിത്രം 'സ്പ്രിംഗ്' ഒക്ടോബർ 30-ന് തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് സിനിമാസ്വാദകർക്കായി ആകർഷകമായ റീൽസ് മത്സരമാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിലെ "കണ്ണാടി പെണ്ണേ" എന്ന ജനപ്രിയ ഗാനം ഉപയോഗിച്ച് റീൽസ് ചെയ്ത് അണിയറപ്രവർത്തകരുടെ പേജുമായി കൊളാബ് (Collab) ആയി പോസ്റ്റ് ചെയ്യുന്നവർക്കാണ് സമ്മാനം നേടാൻ അവസരം. ഏറ്റവും കൂടുതൽ റീച്ച് നേടുന്ന ഒന്നാം സ്ഥാനക്കാരന് 10,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും.
യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, ശ്രീലാൽ എം.എൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ ശ്രീലാൽ നാരായണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
പന്ത്രണ്ട് വർഷത്തോളമായി പ്രമുഖ ബ്രാൻഡുകളുടെ പരസ്യസംവിധായകനായി പ്രവർത്തി പരിചയമുള്ളയാളാണ് ശ്രീലാൽ. 80 ശതമാനം ശാരീരിക വൈകല്യങ്ങളെ തരണം ചെയ്താണ് അദ്ദേഹം തന്റെ കന്നി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ഉണ്ണി ലാലു, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ, ഉണ്ണി രാജ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സുനിൽ ജി. പ്രകാശൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് അയ്യപ്പനും സംഗീതം അലോഷ്യ പീറ്ററും നിർവ്വഹിക്കുന്നു.
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ്
ഫാമിലി ഫൺ വൈബിൽ മഞ്ജു വാര്യർ ആനന്ദ് മേനോൻ ചിത്രം ഹാപ്പിലൂപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് സ്വന്തം കെട്ടിടം ഉറപ്പാക്കും മന്ത്രി കെ മുരളീധരൻ
വധശ്രമവും മോഷണവും സ്ത്രീപീഡനശ്രമവും കോതമംഗലത്ത് കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ഓടക്കാലി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം പൊളിച്ചുനീക്കും 25,000 രൂപ അനുവദിച്ചു
വോട്ടർപട്ടികയിൽ പേര് ചേർക്കാം ഒക്ടോബർ 15 മുതൽ സംസ്ഥാനത്ത് പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്