നെല്ല് സംഭരണം എസ്.ബി.ഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു
കേരളത്തിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എസ്.ബി.ഐ, കാനറ ബാങ്കുകൾ വഴിയുള്ള പി.ആർ.എസ് വായ്പ വിതരണം സപ്ലൈകോ പുനരാരംഭിച്ചു. ബുധനാഴ്ച മുതൽ കർഷകർക്ക് തുക ലഭിക്കും.
നെല്ല് സംഭരണം: എസ്.ബി.ഐ, കാനറ വഴിയുള്ള തുക വിതരണം പുനരാരംഭിച്ചു
കൊച്ചി:നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എസ്.ബി.ഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
പി.ആർ.എസ് വായ്പയുടെ പരിധി സർക്കാർ ഉയർത്തിയ സാഹചര്യത്തിലാണ് എസ്. ബി.ഐ, കാനറാ ബാങ്കുകൾ വഴി കർഷകർക്കായുള്ള തുക വിതരണം സപ്ലൈകോ പുനരാരംഭിച്ചത് .
1100 കോടിയിൽ നിന്ന് 1600 കോടിയായാണ് സർക്കാർ പി.ആർ.എസ് വായ്പാപരിധി ഉയർത്തിയത്. ബുധനാഴ്ച മുതൽ ഈ ബാങ്കുകളിൽ നിന്ന് പി ആർ എസ് ഹാജരാക്കുന്ന കർഷകർക്ക് തുക ലഭിക്കും.
പാലക്കാട് ജില്ലയിലും തുക വിതരണം സഹകരണ സംഘങ്ങളിൽ നിന്ന് കൺസോർഷ്യം ബാങ്കുകളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പി ആർ എസ് കൈപ്പറ്റിയ കർഷകർ, രസീതുമായി എസ് ബി ഐ, കനറാ ബാങ്കുകളെ സമീപിച്ചാൽ തുക ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
