കാലടി ശ്രീശങ്കരപാലത്തിൽ ഇന്ന് മുതൽ രാത്രികാല ഗതാഗത നിരോധനം

എം.സി റോഡിലെ കാലടി ശ്രീശങ്കരപാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 23 മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ 6 മണി വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു. ബദൽ യാത്രാമാർഗ്ഗങ്ങൾ അറിയാം.

കാലടി ശ്രീശങ്കരപാലത്തിൽ ഇന്ന് മുതൽ രാത്രികാല ഗതാഗത നിരോധനം
ശ്രീശങ്കരപാലത്തിൽ രാത്രികാല ഗതാഗത നിരോധനം

​ഗതാഗത നിയന്ത്രണം: കാലടി ശ്രീശങ്കരപാലത്തിൽ ഇന്ന് മുതൽ രാത്രികാല ഗതാഗത നിരോധനം

എറണാകുളം: എം.സി റോഡിലെ കാലടി ശ്രീശങ്കരപാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതുളളതിനാൽ, ജൂലൈ 23 മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ 6 മണി വരെ ഈ പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ (നിരത്ത്) അറിയിച്ചു.

​ബദൽ യാത്രാമാർഗ്ഗങ്ങൾ:

​വലിയ വാഹനങ്ങൾക്ക്: അങ്കമാലിയിൽ നിന്നും എം.സി റോഡ് വഴി പോകേണ്ട കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ആലുവ വഴി പെരുമ്പാവൂർ എത്തി എം.സി റോഡിലൂടെ യാത്ര തുടരേണ്ടതാണ്. പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങളും ഇതേ റൂട്ട് തിരിച്ച് ഉപയോഗിക്കണം. (വലിയ വാഹനങ്ങൾക്കുള്ള ഈ ബദൽ പാത ചെറുവാഹനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്).

​ചെറിയ വാഹനങ്ങൾക്ക് (അങ്കമാലി - കോതമംഗലം റൂട്ട്): അങ്കമാലി ഭാഗത്തു നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ എം.സി റോഡിലെ വല്ലം ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്. പെരുമ്പാവൂർ ഭാഗത്തു നിന്നും അങ്കമാലിയിലേക്കുള്ള ചെറുവാഹനങ്ങളും ഈ മാർഗം ഉപയോഗിക്കണം.

​വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക്: മൂവാറ്റുപുഴ / പെരുമ്പാവൂർ ഭാഗത്തുനിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ വല്ലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വല്ലം - പാറപ്പുറം പാലം - പുതിയേടം ജംഗ്ഷൻ - കാഞ്ഞൂർ വഴി എയർപോർട്ടിലേക്ക് പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു