കണിയാമ്പറ്റയ്ക്ക് പൊൻകിരീടം, വയനാടിന് ആധിപത്യം കളിക്കളം 2026 ന് ആവേശക്കൊടിയിറക്കം
ഒൻപതാമത് കളിക്കളം കായികമേളയിൽ 134 പോയിന്റോടെ കണിയാമ്പറ്റ എംആർഎസ് ഓവറോൾ ചാമ്പ്യന്മാരായി. 507 പോയിന്റോടെ വയനാട് ജില്ല ഒന്നാം സ്ഥാനം നിലനിർത്തി. സമാപന സമ്മേളനത്തിൽ മന്ത്രി കെ.എ. തുളസി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
നാലാമതും കിരീടം ചൂടി കണിയാമ്പറ്റ; വയനാട് ഇത്തവണയും ഒന്നാം സ്ഥാനം നിലനിർത്തി കളിക്കളം 2026 കൊടിയിറങ്ങി
തിരുവനന്തപുരം: ഒൻപതാമത് കളിക്കളം കായികമേള കൊടിയിറങ്ങുമ്പോൾ നാലാമതും കിരീടം ചൂടി കണിയാമ്പറ്റ. 94 മത്സര ഇനങ്ങളിൽ നിന്നായി 17 സ്വർണവും 10 വെള്ളിയും 5 വെങ്കലവുമായി 134 പോയിന്റോടെ വയനാട് കണിയാമ്പറ്റ എം ആർ എസ് സ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യന്മാരായി. 12 സ്വർണവും 4 വെള്ളിയും 4 വെങ്കലവും കരസ്ഥമാക്കി 94 പോയിന്റോടെ ചാലക്കുടി എംആർഎസാണ് റണ്ണർ അപ്പായത്. ഒരു പോയിന്റ് വ്യത്യാസത്തിൽ 93 പോയിന്റുമായി ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർനാട് മൂന്നാം സ്ഥാനത്തും 81 പോയിന്റുമായി ആശ്രാം മോഡൽ പ്രസിഡൻഷ്യൽ സ്‌കൂൾ തിരുനെല്ലി നാലാം സ്ഥാനത്തും എത്തി.
ഹോസ്റ്റൽ വിഭാഗത്തിൽ 48 പോയിന്റുമായി സുൽത്താൻ ബത്തേരി ചാമ്പ്യന്മാരായപ്പോൾ 22 പോയിന്റോടെ മാനന്തവാടി റണ്ണറപ്പായി.
ജില്ലാ അടിസ്ഥാനത്തിൽ 507 പോയിന്റുമായി വയനാട് ഒന്നാമതെത്തി. 104 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കാസർഗോഡും 95 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമെത്തി.
കിഡ്ഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ കണിയാമ്പറ്റയിലെ ശിവന്യ എ.ബിയും ആൺകുട്ടികളിൽ തിരുനെല്ലി എ.എം.ആർ.എസിലെ വിനുവും സബ് ജൂനിയർ പെൺകുട്ടികളിൽ അനഘലക്ഷ്മിയും ആൺകുട്ടികളിൽ തിരുനെല്ലിയിലെ ശ്രീജിത്ത് കെ.യും വേഗമേറിയ താരങ്ങളായി. ജൂനിയർ വിഭാഗത്തിൽ തിരുനെല്ലിയിലെ ധനശ്രീയും സുൽത്താൻബത്തേരിയിലെ റനീഷ് ബാബുവും സീനിയർ വിഭാഗത്തിൽ ചാലക്കുടിയിലെ അനന്യ കെ.പി.യും സുൽത്താൻബത്തേരിയിലെ വിബീഷ് കെ.വിയും ഈ നേട്ടം സ്വന്തമാക്കി.
നീന്തലിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നിലമ്പൂർ ഐ.ജി.എം.ആർ.എസിലെ സൗമിനി എം., ആൺകുട്ടികളിൽ മലമ്പുഴ ആശ്രാം സ്‌കൂളിലെ സതീഷ് വി. എന്നിവർ വേഗമേറിയ താരങ്ങളായി. സീനിയർ വിഭാഗത്തിൽ പെൺകുട്ടികളിൽ ചാലക്കുടി എം.ആർ.എസിലെ അഭിരാമി പി.കെ., ആൺകുട്ടികളിൽ അട്ടപ്പാടി ഐ.ടി.ഡി.പിയിലെ അനീഷ് കെ. എന്നിവർ നേട്ടം കൈവരിച്ചു.
അമ്പെയ്ത്തിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പൂക്കോട് ഇ.എം.ആർ.എസിലെ അർച്ചന കെ.എസ്., ആൺകുട്ടികളിൽ ആദിത്യൻ കെ.വി., സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മൃദുല കൃഷ്ണ, ആൺകുട്ടികളിൽ ഞാറ നീലിയിലെ യദു കൃഷ്ണ വി.പി. എന്നിവർ മികച്ച താരങ്ങളായി.
സീനിയർ ഗേൾസ് വിഭാഗത്തിൽ എം.ആർ.എസ്. കണിയാമ്പറ്റയിലെ അർച്ചന വി വ്യക്തിഗത ചാമ്പ്യനായി. സീനിയർ ബോയ്‌സ് വിഭാഗത്തിൽ അട്ടപ്പാടിയിലെ അനീഷ് കെ, സുൽത്താൻ ബത്തേരിയിലെ ദ്വിദേശ്, ബിബീഷ് കെ.വി എന്നിവരും നേട്ടം കൊയ്തു.
ജൂനിയർ ഗേൾസ് വിഭാഗത്തിൽ എം.ആർ.എസ്. ചാലക്കുടിയിലെ അശ്വനി ജി.പി, എം.ആർ.എസ്. കണിയാമ്പറ്റയിലെ അവന്തിക പി. രാജൻ എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.
ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ മലമ്പുഴ ആശ്രാം സ്‌കൂളിലെ സതീഷ് വി, കണ്ണൂർ ഇ.എം.ആർ.എസിലെ അഖിലേഷ് ടി.സി, സുൽത്താൻ ബത്തേരി റ്റി.ഡി.ഒയിലെ റനീഷ് ബാബു എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
കളിക്കളം 2026 ലെ മികച്ച കോച്ചായി കണിയാമ്പറ്റ എം.ആർ.എസിലെ സത്യൻ വി.എം. തിരഞ്ഞെടുക്കപ്പെട്ടു. ഖോ-ഖോയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാലക്കുടി എം.ആർ.എസിലെ സജിത ജെയും ആൺകുട്ടികളുടെ വിഭാഗത്തിൽ നല്ലൂർനാട് എ.എം.ആർ.എസിലെ യദു കൃഷ്ണ എസും മികച്ച താരങ്ങളായി.
കബഡിയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ അട്ടപ്പാടി എം.ആർ.എസിലെ അഞ്ജന ദേവി ടി.ആറും ആൺകുട്ടികളിൽ കണ്ണൂർ എം.ആർ.എസിലെ അനന്തു എസ്.കെ.യും മികച്ച താരങ്ങളായി.
കബഡി പെൺകുട്ടികളുടെ വിഭാഗത്തിൽ അട്ടപ്പാടി എം.ആർ.എസിലെ കതിർവേലും ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ എം.ആർ.എസിലെ രാജേഷ് ചന്ദ്ര പി.വിയും മികച്ച പരിശീലകരായി.
ഖോ-ഖോയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാലക്കുടി എം.ആർ.എസിലെ ജയരാജൻ കെ.ബിയും ആൺകുട്ടികളുടെ വിഭാഗത്തിൽ രാജേഷ് ചന്ദ്ര പി.വിയും മികച്ച പരിശീലകരായി തിരഞ്ഞെടുക്കപ്പെട്ടു.
മാർച്ച് പാസ്റ്റിലും ബാൻഡ് ടീമിലും ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കട്ടേല ഒന്നാമതെത്തി.
കാര്യവട്ടം എൽ എൻ സി പി ഇ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും പുരസ്‌കാരങ്ങളും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി വിതരണം ചെയ്തു.
മൂന്ന് ദിവസം നീണ്ടു നിന്ന കായിക മേളയിൽ സംസ്ഥാനത്തെ 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്നും 113 പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിന്നുമായി 1500 കുട്ടികളാണ് വിവിധ ഇനങ്ങളിൽ മത്സരിച്ചത്.
കണിയാമ്പറ്റയ്ക്ക് പൊൻകിരീടം, വയനാടിന് ആധിപത്യം കളിക്കളം 2026 ന് ആവേശക്കൊടിയിറക്കം
പതിനൊന്നാം വയസ്സിൽ ഇരട്ട സ്വർണവേഗം കളിക്കളം ട്രാക്കിലെ കുട്ടി ചാമ്പ്യനായി ശിവന്യ
കോട്ടയം ജില്ലയിൽ 79,612 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി 93.95 ശതമാനം നേട്ടം
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ