ഷാർജയിൽ മെഹ്ഫിൽ മേരെ സനം സീസൺ-4 ശ്രദ്ധേയമായി ബഷീറിനും ലക്ഷ്മി സേതുവിനും ആദരം

ഷാർജയിൽ  മെഹ്ഫിൽ മേരെ സനം സീസൺ-4 ശ്രദ്ധേയമായി ബഷീറിനും ലക്ഷ്മി സേതുവിനും ആദരം
ഷാർജയിൽ മെഹ്ഫിൽ മേരെ സനം സീസൺ-4 ശ്രദ്ധേയമായി ബഷീറിനും ലക്ഷ്മി സേതുവിനും ആദരം

ഷാർജയിൽ 'മെഹ്ഫിൽ മേരെ സനം സീസൺ-4' ശ്രദ്ധേയമായി; ബഷീറിനും ലക്ഷ്മി സേതുവിനും ആദരം

​ഷാർജ: മെഹ്ഫിൽ ഇന്റർനാഷണൽ ദുബായ് സംഘടിപ്പിച്ച 'മെഹ്ഫിൽ മേരെ സനം സീസൺ-4' ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു. നവംബർ 22 ശനിയാഴ്ച നടന്ന പരിപാടിയിൽ ഗാനമേളയും സ്കിറ്റുകളും ഫാൻസി ഡ്രസ്സ് പ്രകടനവും അരങ്ങേറി.

​മുതിർന്ന മാധ്യമപ്രവർത്തകൻ നാസർ ബേപ്പൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ ഷാജി പുഷ്പംഗതൻ, സുലൈമാൻ മതിലകം, ഷാനവാസ്‌ കണ്ണഞ്ചേരി എന്നിവർ സംസാരിച്ചു. കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ബടയ കണ്ടി ബഷീർ, പ്രകാശ് കെ. ടി, ലക്ഷ്മി സേതു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

​തുടർന്ന്, സുരേഷ് ബാബു അയിനപുള്ളി, സിറാജ് തളിക്കുളം, സ്നേഹദാസൻ, ഡോ: അനൂപ്, മോൾവി എന്നിവർ നയിച്ച ഗാനമേള സദസ്സിന് സംഗീത വിരുന്നായി. ഗാനമേളയ്ക്ക് പുറമെ ഷോർട്ട് ഫിലിം അവാർഡ് ദാനവും നടന്നു.

​ഷൈജ അജിത്തും നിഷ ബാബുവും ചേർന്ന് അവതരിപ്പിച്ച വടകര ശൈലിയിലുള്ള 'ബഡേര ചായി' എന്ന സ്കിറ്റ് വേദിയിൽ ചിരിമുഹൂർത്തങ്ങൾ സമ്മാനിച്ചു. കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ ഫാൻസി ഡ്രസ്സ് പ്രകടനം ചടങ്ങിന് മിഴിവേകി. ചടങ്ങിന് സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.