അമരനായി നിവിൻ പോളി, കൂട്ടിന് സൂരിയും അഞ്ജലിയും യേഴു കടൽ യേഴു മലൈ ക്ക് ഗംഭീര തുടക്കം
നിവിൻ പോളി, റാം കൂട്ടുകെട്ടിലിറങ്ങുന്ന തമിഴ് ചിത്രം യേഴു കടൽ യേഴു മലൈ ഇന്ന് ആഗോള റിലീസിനെത്തുന്നു. പ്രിവ്യൂ ഷോയിൽ മികച്ച പ്രതികരണം നേടിയ ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
മനസ്സുതൊട്ട് 'യേഴു കടൽ യേഴു മലൈ'; പ്രിവ്യൂവിന് മികച്ച പ്രതികരണം, ആഗോള റിലീസ് ഇന്ന്
കൊച്ചി: പ്രേക്ഷകമനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രമെന്ന മികച്ച പ്രശസതിയോടെ നിവിൻ പോളി - റാം കൂട്ടുകെട്ടിന്റെ തമിഴ് ചിത്രം 'യേഴു കടൽ യേഴു മലൈ' ഇന്ന് (ഒക്ടോബർ 1) ആഗോള റിലീസിനെത്തുന്നു. റിലീസിന് മുന്നോടിയായി നടന്ന പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് വൻ പ്രതികരണമാണ് സിനിമാ ലോകത്തുനിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
വ്യത്യസ്തമായ പ്രമേയം, റാമിന്റെ വേറിട്ട ആഖ്യാനശൈലി, അഭിനേതാക്കളുടെ പ്രകടനം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി പ്രിവ്യൂ കണ്ടവർ ചൂണ്ടിക്കാട്ടുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിച്ച ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
അമരനായി നിവിൻ പോളി; വേറിട്ട ഫാന്റസി അനുഭവം
8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 'റിച്ചി'ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രമാണിത്. ത്രില്ലർ, മിസ്റ്ററി, ഫാന്റസി, പ്രണയം, നർമ്മം, വൈകാരികത തുടങ്ങിയ വേറിട്ട തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പുതിയൊരു കാഴ്ചാനുഭവമാണ് തുറന്നിടുന്നത്.
നിവിൻ പോളിക്കൊപ്പം അഞ്ജലി, സൂരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിവിൻ പോളിയും സൂരിയും ഒന്നിച്ചുള്ള രംഗങ്ങളിലെ നർമ്മവും വൈകാരിക മുഹൂർത്തങ്ങളും ഏറെ ശ്രദ്ധേയമാണ്. കഥാഗതിയിൽ നിർണായക സാന്നിധ്യമായാണ് അഞ്ജലിയുടെ കഥാപാത്രം എത്തുന്നത്.
സിനിമാ പ്രമുഖരുടെ സാന്നിധ്യം
അണിയറപ്രവർത്തകർക്കൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളായ നിവിൻ പോളി, സൂരി, അഞ്ജലി എന്നിവരും പ്രിവ്യൂ ഷോയിൽ പങ്കെടുത്തു. തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ, മലയാള നടൻ അജു വർഗീസ് തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം പ്രിവ്യൂ ഷോയെ ശ്രദ്ധേയമാക്കി.
തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രമാണിത്. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം, വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. എൻ. കെ. ഏകാംബരം ഛായാഗ്രഹണവും മതി വി. എസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
നാല് വർഷമായി തടഞ്ഞുവെച്ച ഭക്ഷ്യ സബ്സിഡിയിൽ 117.29 കോടി കേന്ദ്രം അനുവദിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബർ ഒഴിവ്
ഇടുക്കിയിൽ രാത്രി യാത്രാ നിരോധനമില്ല വ്യാജ പ്രചാരണങ്ങളിൽ വഞ്ചിക്കപ്പെടരുത്
രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറണം സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കണം മന്ത്രി കെ. മുരളീധരൻ
താന്തോന്നിത്തുരുത്തിൽ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു പങ്കാളികളായി എൻ.സി.സി വിദ്യാർത്ഥികളും
ഹോണർ എ ഹോം പദ്ധതിക്ക് കുന്നുകരയിൽ തുടക്കം വയോജനങ്ങൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി