കാത്തിരിപ്പിന് വിരാമം ജയറാം ഉർവശി ചിത്രം പരിമള ആൻഡ് കോ ജൂൺ 5 ന് കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്
ജയറാം ഉർവശി കൂട്ടുകെട്ടിൽ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പരിമള ആൻഡ് കോ ജൂൺ 5 ന് ആഗോള റിലീസിനൊരുങ്ങുന്നു. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
ജയറാം - ഉർവശി ചിത്രം 'പരിമള ആൻഡ് കോ' ജൂൺ 5 ന് തിയേറ്ററുകളിലേക്ക്; കേരളത്തിൽ വിതരണം ശ്രീ ഗോകുലം മൂവീസ്
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാമും ഉർവശിയും വീണ്ടും ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ പാണ്ഡിരാജ് ഒരുക്കുന്ന ഈ ചിത്രം തമിഴ് കുമരൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.കെ.എം. തമിഴ് കുമരനും, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാം - ഉർവശി കൂട്ടുകെട്ട്
വലിയൊരു ഇടവേളയ്ക്ക് ശേഷം ജയറാമും ഉർവശിയും പ്രധാന വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ഒരു പക്കാ ക്രൈം കോമഡി വിഭാഗത്തിൽപെടുന്നതാണ് ചിത്രം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പ്രേക്ഷകർക്കിടയിൽ വൻ ശ്രദ്ധ നേടിയിരുന്നു. തികച്ചും വിനോദപ്രദമായ ഒരു ഫൺ എന്റർടൈനർ ആയിരിക്കും 'പരിമള ആൻഡ് കോ' എന്നാണ് ടീസർ നൽകുന്ന സൂചന.
മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പാണ്ഡിരാജ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. നിത്യ മേനൻ, വിജയ് സേതുപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'തലൈവൻ തലൈവി'ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
അണിയറ പ്രവർത്തകർ
ജോർജ്ജ് സി. വില്യംസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഫോക്സൻ സംഗീതവും പ്രദീപ് ഇ. രാഗവ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം: ടി. രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ: കലൈ കിംഗ്സൺ
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
