കണ്ണപുരത്ത് അമിതവിലയ്ക്ക് വിൽക്കാൻ കടത്തിയ 24 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി ഏജൻസിക്കെതിരെ നടപടി

കണ്ണൂർ കണ്ണപുരത്ത് അമിതവിലയ്ക്ക് വിൽക്കാൻ ലോറിയിൽ കടത്തിയ 24 ഗ്യാസ് സിലിണ്ടറുകൾ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പിഎൻജി കണക്ഷനുള്ളവർ സിലിണ്ടറുകൾ തിരികെ നൽകണമെന്ന് നിർദ്ദേശം.

കണ്ണപുരത്ത് അമിതവിലയ്ക്ക് വിൽക്കാൻ കടത്തിയ 24 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി ഏജൻസിക്കെതിരെ നടപടി
കണ്ണപുരം-ഇരിണാവ് റോഡിന് സമീപം പിടികൂടിയ ഗ്യാസ് സിലിണ്ടറുകൾ ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു കെ. എൻ പരിശോധിക്കുന്നു
കണ്ണപുരത്ത് അമിതവിലയ്ക്ക് വിൽക്കാൻ കടത്തിയ 24 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി ഏജൻസിക്കെതിരെ നടപടി

കണ്ണപുരത്ത് അനധികൃതമായി കടത്തിയ 24 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

കണ്ണൂർ: ഉപഭോക്താക്കൾക്ക് അമിത വിലയ്ക്ക് വിൽക്കുന്നതിനായി അനധികൃതമായി കടത്തുകയായിരുന്ന 24 ഗ്യാസ് സിലിണ്ടറുകൾ അധികൃതർ പിടികൂടി. കണ്ണൂർ താലൂക്കിലെ കണ്ണപുരം - ഇരിണാവ് റോഡിന് സമീപത്തു നിന്നാണ് ഇവ പിടിച്ചെടുത്തത്. ജില്ലാ സപ്ലൈ ഓഫീസർ ബിന്ദു കെ.എൻ.-ന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് 'അഗ്നി ഗ്യാസ് ഏജൻസി' എന്ന സ്ഥാപനത്തിന്റെ വാഹനത്തിൽ നിന്നും സിലിണ്ടറുകൾ കണ്ടെടുത്തത്.

​താലൂക്ക് സപ്ലൈ ഓഫീസർ സ്മിത ജെ.എം., റേഷനിങ് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ പി.വി., റിജേഷ് കെ., രാജീവൻ സി., റോബെർട്ട് വൈ. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

​വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. നിലവിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഗ്യാസ് ഏജൻസി വഴി നിർബന്ധമായും തിരികെ നൽകേണ്ടതാണ്. അല്ലാത്തപക്ഷം അത്തരം ഉപഭോക്താക്കൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസർ വ്യക്തമാക്കി.