കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി കുന്നോത്തുപറമ്പിൽ സർവീസ് ആരംഭിച്ചു

കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി കുന്നോത്തുപറമ്പിൽ സർവീസ് ആരംഭിച്ചു
കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി സർവീസ് പാറാട് ടൗണിൽ മന്ത്രി എൻ. ഷംസുദീൻ ഫ്ലാഗ്ഓഫ് ചെയ്യുന്നു
കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി കുന്നോത്തുപറമ്പിൽ സർവീസ് ആരംഭിച്ചു

കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി കുന്നോത്തുപറമ്പിൽ സർവീസ് ആരംഭിച്ചു

കണ്ണൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ മേഖലകളിൽ പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി സർവീസ് യാഥാർത്ഥ്യമായി. കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ഡിസ്പെൻസറി എന്നീ പ്രധാന ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഈ പുതിയ സർവീസ് സർവീസ് നടത്തുന്നത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കെ.എസ്.ആർ.ടി.സിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

​സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തുകളുടെ ആവശ്യപ്രകാരം നടപ്പിലാക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ഭാഗമായാണ് ഇത് അനുവദിച്ചത്. കണ്ണൂർ ജില്ലയിലെ രണ്ടാമത്തെയും തലശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ കീഴിലുള്ള ആദ്യത്തെയും ഗ്രാമവണ്ടിയാണ് കുന്നോത്തുപറമ്പിൽ സർവീസ് ആരംഭിച്ചത്. ചടങ്ങിൽ പി.കെ. പ്രവീൺ എം.എൽ.എ അധ്യക്ഷനായി.

​ഗ്രാമവണ്ടി കടന്നുപോകുന്ന പാതകളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ബാൻഡ് മേളത്തിന്റെയും മധുരപലഹാര വിതരണത്തിന്റെയും അകമ്പടിയോടെ വണ്ടിയെ ആവേശത്തോടെയാണ് വരവേറ്റത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസീല കെ, വൈസ് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ, കെ.എസ്.ആർ.ടി.സി കണ്ണൂർ ഡി.ടി.ഒ രഞ്ജിത്ത് പി.ഇ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബിൻ ജോസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.