സെവൻ സെക്കൻ്റ്സ്
സിബി തോമസിന്റെ തിരക്കഥയിൽ സെവൻ സെക്കൻ്റ്സ് കാസർകോട് ചിത്രീകരണം ആരംഭിച്ചു
സിബി തോമസിന്റെ തിരക്കഥയിൽ ‘സെവൻ സെക്കൻ്റ്സ്’; കാസർകോട് ചിത്രീകരണം ആരംഭിച്ചു
കാസർകോട്: ആൽഫൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജയൻ വർഗ്ഗീസ് നിർമ്മിച്ച് സാബു ജയിംസ് സംവിധാനം ചെയ്യുന്ന “സെവൻ സെക്കൻ്റ്സ്” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കാസർകോട് ആരംഭിച്ചു. ശ്രീ എടനീർ മഠം മഠാധിപതി ശ്രീശ്രീ സച്ചിദാന്ദഭാരതി സ്വാമിജി ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.
പ്രശസ്ത നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസ് തിരക്കഥയൊരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 'കുറ്റവും ശിക്ഷയും' ആയിരുന്നു അദ്ദേഹം തിരക്കഥയെഴുതിയ ആദ്യ ചിത്രം. കൂടാതെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സിബി തോമസ് അഭിനയിക്കുന്ന 28-ാമത്തെ ചിത്രം കൂടിയാണ് 'സെവൻ സെക്കൻ്റ്സ്'.
ശ്രീകാന്ത് മുരളി, ദിലീഷ് പോത്തൻ, വിജയരാഘവൻ, മീനാക്ഷി അനൂപ്, സിബി തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ സാബു ജെയിംസ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
പ്രവീൺ മംഗലത്ത് (എഡിറ്റർ), അൻ്റോണിയോ മൈക്കിൾ (കോ സിനിമാട്ടോഗ്രാഫർ), പ്രവീൺ ബി. മേനോൻ (പ്രൊഡക്ഷൻ കൺട്രോളർ), സതീഷ് നെല്ലായ (കല), സുരേഷ് പ്ലാച്ചിമട (മേയ്ക്കപ്പ്), സമീറ സനീഷ് (കോസ്റ്റ്യൂംസ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നിയാസ് എം. ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
