നാടൻ കളികളുടെ ആവേശത്തിൽ മലബാർ റിവർ ഫെസ്റ്റിവൽ
മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം ഓമശ്ശേരിയിൽ സംഘടിപ്പിച്ച മഡ് ഫുട്‌ബോളും മീൻ ചവിട്ടിപ്പിടിത്ത മത്സരവും ശ്രദ്ധേയമായി. സി.കെ. കാസിം എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മലബാർ റിവർ ഫെസ്റ്റിവൽ: ആവേശം വിതറി മഡ് ഫുട്‌ബോളും മീൻപിടിത്തവും; ഓമശ്ശേരിയിൽ ആഘോഷച്ചടങ്ങ്
കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം ഓമശ്ശേരി ഗ്രാമപഞ്ചായത്തും സമീക്ഷ ഓമശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച മഡ് ഫുട്‌ബോൾ മത്സരവും മീൻ ചവിട്ടിപ്പിടിത്തവും നാടിന് ഉത്സവപ്രതീതി പകർന്നു.
മത്സരങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുനവർ സാദത്ത് പുനത്തിൽ, ഷാഹിന റഹ്മത്ത്, മിനി ദാസ് എന്നിവരും ജനപ്രതിനിധികളായ പി.വി. സാദിഖ്, രാധാമണി ടീച്ചർ, ഷഹന, ഹുസൈൻ, ശ്രീനിവാസൻ, സംഘാടകസമിതി ട്രഷറർ അനീസ് എന്നിവരും സംസാരിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദേശത്തെ എൽ.പി, യു.പി വിദ്യാർഥികൾക്കായി പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ആഘോഷപരിപാടികളുടെ സമാപന സമ്മേളനം സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ, വൈസ് പ്രസിഡന്റ് പി.കെ. ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. സാദിഖ്, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിൽ സി.ഇ.ഒ ബിനു കുര്യാക്കോസ്, മലബാർ റിവർ ഫെസ്റ്റിവൽ കോഓഡിനേറ്റർ പോൾസൺ, അജു, ഷാഹിന റഹ്മത്ത്, മിനി ദാസൻ, ഹുസൈൻ മാസ്റ്റർ, ആർ.എം. അനീസ്, ജാബിർ മാസ്റ്റർ, മുനവർ സാദത്ത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.