ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്നു 96 സംവിധായകന്റെ പുതിയ ആക്ഷൻ ത്രില്ലർ പ്രൊഡക്ഷൻ നമ്പർ 32 ചെന്നൈയിൽ തുടങ്ങി

96 , മെയ്യഴഗൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സി. പ്രേം കുമാർ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ത്രില്ലറിൽ ഫഹദ് ഫാസിലും ശിവദയും പ്രധാന വേഷങ്ങളിൽ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചെന്നൈയിൽ നടന്നു.

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്നു 96 സംവിധായകന്റെ പുതിയ ആക്ഷൻ ത്രില്ലർ പ്രൊഡക്ഷൻ നമ്പർ 32 ചെന്നൈയിൽ തുടങ്ങി
ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചെന്നൈയിൽ നടന്നു.

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്നു; '96' സംവിധായകൻ സി. പ്രേം കുമാറിന്റെ പുതിയ ആക്ഷൻ ത്രില്ലർ 'പ്രൊഡക്ഷൻ നമ്പർ 32' പ്രഖ്യാപിച്ചു

​ചെന്നൈ: ‘96’, ‘മെയ്യഴഗൻ’ എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ മനസ്സ് കവർന്ന സംവിധായകൻ സി. പ്രേം കുമാർ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫഹദ് ഫാസിലും ശിവദയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 32’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു പക്കാ ആക്ഷൻ ത്രില്ലർ ജോണറിലാണ് ഈ സിനിമ ഒരുങ്ങുന്നത്.

​വടിവേലുവിനൊപ്പം അഭിനയിച്ച ‘മാരീസൻ’ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന തമിഴ് സോളോ ലീഡ് ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'പാട്രിയറ്റ്' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും, ഫഹദ് ഫാസിലും ശിവദയും ആദ്യമായി നായകനും നായികയുമായി ഒന്നിക്കുന്ന ചിത്രമാണിത്.

​"ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഫഹദ് ഫാസിലിനൊപ്പമുള്ള ഈ ചിത്രം. എങ്കിലും ‘96’, ‘മെയ്യഴഗൻ’ എന്നീ സിനിമകൾ പ്രേക്ഷകർക്ക് നൽകിയ അതേ വികാരാത്മകമായ അനുഭവം ഈ ചിത്രത്തിലും ഉണ്ടാകും. കഴിഞ്ഞ നാല് വർഷമായി മനസിൽ കൊണ്ടുനടക്കുന്ന ഒരു ആക്ഷൻ ത്രില്ലർ കഥയാണിത്. പലരും ഇത്തരമൊരു ജോണറിലേക്ക് പോകരുതെന്ന് ഉപദേശിച്ചെങ്കിലും അതാണ് എന്നെ കൂടുതൽ ആവേശത്തിലാക്കിയത്. കഥയുടെ ആദ്യ 45 മിനിറ്റ് കേട്ടപ്പോൾ തന്നെ ഫഹദ് സർ അതിയായ ആവേശം പ്രകടിപ്പിച്ചു. ഇത് ഒരു ഡയറക്ട് തമിഴ് സിനിമയായിരിക്കും," സംവിധായകൻ സി. പ്രേം കുമാർ വ്യക്തമാക്കി.

​ഹിറ്റ് മേക്കർ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഇഷാരി കെ. ഗണേഷ് അവതരിപ്പിക്കുന്ന ഈ ചിത്രം വേൽസ് ഫിലിം ഇന്റർനാഷണലും മൺസൂൺ മൂവീസും ചേർന്നാണ് നിർമ്മിക്കുന്നത്. ചേതൻ, ഹരീഷ് ഉത്തമൻ, കരുണാകരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

​‘മെയ്യഴഗൻ’ സിനിമയുടെ ക്യാമറ ചലിപ്പിച്ച മഹേന്ദ്രൻ ജയരാജാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ. എഡിറ്റിംഗ് ആർ. ഗോവിന്ദരാജും