ഐടിഐ, പോളിടെക്നിക് ജയിച്ചവർക്ക് ബിരുദ പഠനത്തിന് ഇനി പ്ലസ് ടു നിർബന്ധമില്ല
ഐടിഐ, പോളിടെക്നിക് പൂർത്തിയാക്കിയവർക്ക് നാല് വർഷ ബിരുദ പഠനത്തിന് യോഗ്യതാ മാനദണ്ഡം വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇനി മുതൽ പ്ലസ് ടു നിർബന്ധമല്ല.
ഐടിഐ, പോളിടെക്നിക് ജയിച്ചവർക്ക് ബിരുദ പഠനത്തിന് ഇനി പ്ലസ് ടു നിർബന്ധമില്ല; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സുപ്രധാന ഉത്തരവ്
തിരുവനന്തപുരം: ഐടിഐ, പോളിടെക്നിക് കോഴ്സുകൾ പാസായവർക്ക് നാലു വർഷ ബിരുദത്തിന് ചേരാനുള്ള യോഗ്യതാമാനദണ്ഡം വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ ശുപാർശയെ തുടർന്നാണ് നടപടി.
ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഒന്നാം വർഷ ബിരുദത്തിനും ,മൂന്ന് വർഷ പോളിടെക്നിക് ഡിപ്ലോമയുള്ളവർക്ക് ബിരുദം രണ്ടാം വർഷത്തിനും പ്രവേശനം നൽകാം.പോളിടെക്നിക് കഴിഞ്ഞവർക്ക് നിലവിൽ ബിടെക് രണ്ടാം വർഷത്തിന് ചേരാൻ അവസരമുണ്ട്.ഐടിഐ യോഗ്യതയുള്ളവർക്ക് നിർദ്ദിശിഷ്ട ഭാഷാ കോഴ്സുകൂടി പാസായാലാണ് ബിരുദ പ്രവേശനം നേടാനാവുക. യുജിസിയുടെ നാഷണൽ ക്രെഡിറ്റ് ഫ്രേം വർക്ക് മാനദണ്ഡമാക്കിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.ഇതോടെ ഐടിഐ, പോളിടെക്നിക് പാസായവർക്ക് ബിരുദ പ്രവേശനം നേടാൻ പത്താം ക്ലാസ് മതിയാകും. മന്ത്രി റോജി.എം.ജോണിൻ്റെ നിർദ്ദേശപ്രകാരമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.