ഭിന്നശേഷിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യമൊരുക്കി മോട്ടോറൈസ്ഡ് വീൽചെയറുകൾ
കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാർക്കായി 60 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. മോട്ടോറൈസ്ഡ് വീൽചെയറുകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് നിർവഹിച്ചു.
ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി മോട്ടോറൈസ്ഡ് വീൽചെയർ വിതരണം; ഉദ്ഘാടനം ജില്ലാ കലക്ടർ നിർവഹിച്ചു
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ശാരീരിക പരിമിതികൾ മറികടക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മോട്ടോറൈസ്ഡ് വീൽചെയറുകൾ വിതരണം ചെയ്തു. കേരള സാമൂഹിക സുരക്ഷാ ഉപകരണ വിതരണ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് വിതരണോദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് (CSR) ഉപയോഗിച്ച് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലെ അലിംകോ (ALIMCO) നടപ്പിലാക്കുന്ന എ.ഡി.ഐ.പി (ADIP) പദ്ധതിയിലൂടെയാണ് ഉപകരണങ്ങൾ ലഭ്യമാക്കിയത്. ജില്ലയിൽ ആകെ 60 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി തീവ്ര ശാരീരിക പരിമിതിയുള്ള 13 ഗുണഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ മോട്ടോറൈസ്ഡ് വീൽചെയറുകൾ നൽകിയത്.
സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ അഞ്ജു മോഹൻ അധ്യക്ഷത വഹിച്ചു. കേരള സാമൂഹിക സുരക്ഷാ മിഷൻ റീജ്യണൽ ഡയറക്ടർ ഡോ. പി.സി. സൗമ്യ, പ്രോഗ്രാം കോഓഡിനേറ്റർ മുഹമ്മദ് ഫൈസൽ, ജില്ലാ കോഓഡിനേറ്റർ ജിഷോ ജെയിംസ്, കോഓഡിനേറ്റർ ശരത് തുടങ്ങിയവർ പങ്കെടുത്തു.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
