വയനാടിന് വൻ നേട്ടം നല്ലൂർനാട് ക്യാൻസർ സെന്ററിൽ അത്യാധുനിക കെട്ടിടം വരുന്നു; മന്ത്രി കെ. മുരളീധരൻ നാളെ ഉദ്ഘാടനം ചെയ്യും
വയനാട് നല്ലൂർനാട് ജില്ലാ ക്യാൻസർ സെന്ററിലെ മോഡൽ ക്യാൻസർ കെയർ സെന്റർ കെട്ടിട നിർമാണ ഉദ്ഘാടനം ജൂലൈ 3 ന് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ഉഷ വിജയൻ എം.എൽ.എ നിർവഹിക്കും.
നല്ലൂർനാട് ക്യാൻസർ സെന്ററിൽ പുതിയ കെട്ടിട നിർമാണം: മന്ത്രി കെ. മുരളീധരൻ നാളെ ഉദ്ഘാടനം ചെയ്യും
മാനന്തവാടി: ആസ്പിരേഷൻ ജില്ലാ പദ്ധതിയുടെ ഭാഗമായി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ ക്യാൻസർ സെന്ററിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന മോഡൽ ക്യാൻസർ കെയർ സെന്റർ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം ജൂലൈ മൂന്ന് വെള്ളിയാഴ്ച നടക്കും. ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉച്ചയ്ക്ക് ശേഷം 2:30-ന് നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കും. വയനാട് ജില്ലയിലെ ക്യാൻസർ ചികിത്സാ രംഗത്ത് വലിയൊരു നാഴികക്കല്ലാകുന്നതാണ് ഈ പുതിയ പദ്ധതി.
ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ അധ്യക്ഷത വഹിക്കും. ക്യാൻസർ സെന്ററിൽ നവീകരണം പൂർത്തിയാക്കിയ പുതിയ ഒ.പി (OP) ബ്ലോക്കിന്റെ ഉദ്ഘാടനം ഉഷ വിജയൻ എം.എൽ.എ നിർവഹിക്കും. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി മൊയ്തീൻ ഹാജി എന്നിവരടക്കമുള്ള പ്രമുഖ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും സൗകര്യങ്ങളും ലഭ്യമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
