അന്യംനിന്നുപോകുന്ന അപൂർവ്വ അനുഷ്ഠാന ഭംഗിയുമായി പൂപ്പടത്തുള്ളൽ അരങ്ങേറി
പാലക്കാട്, മലപ്പുറം മേഖലകളിലെ അപൂർവ്വ അനുഷ്ഠാന കലാരൂപമായ പൂപ്പടത്തുള്ളൽ സോപാനം വേദിയിൽ അരങ്ങേറി. തിരുവരങ്ങിൽ സർപ്പപ്പാട്ടും ദഫ്മുട്ടും ഉൾപ്പെടെയുള്ള കലാരൂപങ്ങളും സദസ്സിന്റെ ശ്രദ്ധ നേടി.
അപൂർവ്വ അനുഷ്ഠാന കലാരൂപമായ പൂപ്പടത്തുള്ളൽ അരങ്ങേറി; തനിമ ചോരാതെ തിരുവരങ്ങിലെ കലാരൂപങ്ങൾ
തിരുവനന്തപുരം:പാലക്കാട്, മലപ്പുറം മേഖലകളിലെ അപൂർവ്വ അനുഷ്ഠാന കലാരൂപമായ 'പൂപ്പടത്തുള്ളൽ' സോപാനം വേദിയിൽ അരങ്ങേറി. പൂക്കൾ കൊണ്ട് അലങ്കരിച്ച വട്ടത്തട്ടുകൾ തലയിലേന്തി വെളിച്ചപ്പാടോടുകൂടിയാണ് കലാകാരന്മാർ വേദിയിലെത്തിയത്. കോട്ടവട്ടം തങ്കപ്പന്റെ നേതൃത്വത്തിലുള്ള 15 അംഗ കേരള കലാഭവൻ നാടൻ കലാസംഘമാണ് ഈ അപൂർവ്വ കലാരൂപം കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
ഇതോടൊപ്പം തിരുവരങ്ങ് വേദിയിൽ വൈകിട്ട് അരങ്ങേറിയ വിവിധ പരമ്പരാഗത കലാപരിപാടികളും സദസ്സിന്റെ മനംകവർന്നു. സർപ്പപ്പാട്ടും കളമെഴുത്തും, ദഫ്മുട്ട്, അറബന, തോറ്റംപാട്ട് എന്നിവയായിരുന്നു തിരുവരങ്ങിന് മാറ്റ് കൂട്ടിയ മറ്റ് പ്രധാന ഇനങ്ങൾ. വൈവിധ്യമാർന്ന അനുഷ്ഠാന-നാടൻ കലകളുടെ സംഗമത്തോടെ പരിപാടികൾ വിജയകരമായി സമാപിച്ചു.
സർക്കാർ ആശുപത്രികളിൽ 1800 പുതിയ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
വയനാട് സമ്പൂർണ ഇ മാലിന്യമുക്ത ജില്ലയാകും നവംബർ 1 ന് പ്രഖ്യാപനം മന്ത്രി അഡ്വ. ടി. സിദ്ദീഖ്
ഹെൽത്തി വയനാട് പദ്ധതിക്ക് തുടക്കം ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി സമഗ്ര വികസന മാതൃക
സിനിമയിലെ നായകന്മാരല്ല, സൈബർ ലോകത്തെ യഥാർത്ഥ നായകർ ഇവരാണ് കൊക്കൂണിൽ കൈയടി നേടി ദുൽഖർ സൽമാൻ
തമ്പാൻ തോമസിന്റെ ആത്മകഥ എ ലൈഫ് ഇൻ സ്ട്രഗിൾ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു
തിയേറ്ററുകളിലെ പോപ്കോണിലും ചായയിലും കൃത്രിമം പരിശോധന പ്രതിമാസമാക്കാൻ തീരുമാനം മന്ത്രി അനൂപ് ജേക്കബ് 
