ഓണത്തിന് വിഷരഹിത പച്ചക്കറികൾ ഇനി കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് 2000 ഓണസമൃദ്ധി ചന്തകൾ തുറന്നു

ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സംസ്ഥാനത്ത് 2000 ഓണസമൃദ്ധി കർഷകച്ചന്തകൾ ആരംഭിച്ചു. കർഷകരിൽ നിന്ന് ഉയർന്ന വിലയ്ക്ക് പച്ചക്കറി സംഭരിച്ച് ജനങ്ങൾക്ക് 30% വരെ സാമ്പത്തിക ഇളവിൽ ലഭ്യമാക്കും.

ഓണത്തിന് വിഷരഹിത പച്ചക്കറികൾ ഇനി കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് 2000 ഓണസമൃദ്ധി ചന്തകൾ തുറന്നു
ഓണ സമൃദ്ധി 2026 കർഷകചന്ത സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് കൃഷി ഭവനിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കുന്നു
ഓണത്തിന് വിഷരഹിത പച്ചക്കറികൾ ഇനി കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് 2000 ഓണസമൃദ്ധി ചന്തകൾ തുറന്നു
ഓണത്തിന് വിഷരഹിത പച്ചക്കറികൾ ഇനി കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് 2000 ഓണസമൃദ്ധി ചന്തകൾ തുറന്നു
ഓണത്തിന് വിഷരഹിത പച്ചക്കറികൾ ഇനി കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് 2000 ഓണസമൃദ്ധി ചന്തകൾ തുറന്നു

ഓണവിപണിയിൽ വിലക്കയറ്റം തടയാൻ 2000 കർഷകച്ചന്തകൾ; പച്ചക്കറികൾ 30% വിലക്കുറവിൽ ലഭിക്കും

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും തടയുന്നതിനായി സംസ്ഥാനത്തുടനീളം 2000 'ഓണസമൃദ്ധി' കർഷകച്ചന്തകൾ പ്രവർത്തനം ആരംഭിച്ചു. വിപണിയിലിടപെട്ട് പൊതുജനങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവിൽ ഗുണമേന്മയുള്ള പച്ചക്കറികൾ ലഭ്യമാക്കാനാണ് കൃഷിവകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. തിരുവനന്തപുരം കുടപ്പനക്കുന്ന് കൃഷിഭവനിൽ നടന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് സംസ്ഥാനതല ഉദ്ഘാടനവും ആദ്യവിൽപ്പനയും നിർവ്വഹിച്ചു.

​കൃഷിഭവനുകൾ കേന്ദ്രീകരിച്ച് 1074 ചന്തകളും, ഹോർട്ടികോർപ്പിന്റെ 766 ചന്തകളും, വി.എഫ്.പി.സി.കെ (VFPCK) വഴിയുള്ള ചന്തകളും ഉൾപ്പെടുത്തിയാണ് 2000 കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10% അധികം നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 20% വരെ അധിക വില നൽകും.

​ഹോർട്ടികോർപ്പ് വഴി കർഷകർക്ക് നൽകാനുണ്ടായിരുന്ന 2.73 കോടി രൂപയുടെ കുടിശ്ശിക പൂർണ്ണമായി വിതരണം ചെയ്തുവരികയാണെന്നും, വി.എഫ്.പി.സി.കെ നൽകാനുള്ള തുക ഈ മാസത്തിനുള്ളിൽ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

​ചടങ്ങിൽ കർഷകനായ ലിൻസ് കുമാറിൽ നിന്ന് പച്ചക്കറി സംഭരിച്ച് മുതിർന്ന കർഷകൻ മദനദേവൻ നായർക്ക് നൽകി മന്ത്രി ആദ്യവിൽപ്പന നിർവ്വഹിച്ചു. മികച്ച വനിതാ കർഷകയായ ശ്രീജയെ ആദരിക്കുകയും, പൂവണി പുഷ്പകൃഷിയുടെ വിപണന ഉദ്ഘാടനം നടത്തുകയും ചെയ്തു. കൗൺസിലർ ബി. സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.