ആദിവാസി സഹോദരങ്ങൾക്കൊപ്പം സദ്യയും നൃത്തച്ചുവടുകളുമായി മന്ത്രിയും എംഎൽഎയും

ഓണാഘോഷത്തിന് കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ തുടക്കമായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. ആദിവാസി സമൂഹാംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്ത ശേഷം മന്ത്രിയും ഷിബു തെക്കുംപുറം എംഎൽഎയും ഇവർക്കൊപ്പം സദ്യ ഉണ്ണുകയും ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.

ആദിവാസി സഹോദരങ്ങൾക്കൊപ്പം സദ്യയും നൃത്തച്ചുവടുകളുമായി മന്ത്രിയും എംഎൽഎയും
പന്തപ്ര ആദിവാസി ഉന്നതിയിൽ ‘ലാവണ്യം 2026’ ഓണാഘോഷം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
ആദിവാസി സഹോദരങ്ങൾക്കൊപ്പം സദ്യയും നൃത്തച്ചുവടുകളുമായി മന്ത്രിയും എംഎൽഎയും
ആദിവാസി സഹോദരങ്ങൾക്കൊപ്പം സദ്യയും നൃത്തച്ചുവടുകളുമായി മന്ത്രിയും എംഎൽഎയും
ആദിവാസി സഹോദരങ്ങൾക്കൊപ്പം സദ്യയും നൃത്തച്ചുവടുകളുമായി മന്ത്രിയും എംഎൽഎയും

ലാവണ്യം 2026: പന്തപ്ര ആദിവാസി ഉന്നതിയിൽ ഓണമാഘോഷിച്ച് മന്ത്രി റോജി എം. ജോൺ എംഎൽഎ ഷിബു തെക്കുംപുറവും

കുട്ടമ്പുഴ  സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ‘ലാവണ്യം 2026’ ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.  നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കാലമാണ് ഓണക്കാലമെന്നും ഓണം സമൂഹത്തിന്റെ സന്തോഷത്തിന്റെയും തുല്യതയുടെയും സന്ദേശം പകരുന്ന ആഘോഷമാണെന്നും ആഘോഷങ്ങൾ നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരെയും ചേർത്തുനിർത്തുന്ന ആഘോഷമെന്ന നിലയിൽ ഓണത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പന്തപ്രയിലെ ആദിവാസി ഉന്നതിയിൽ ഓണാഘോഷം സംഘടിപ്പിച്ചതെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. പരിപാടിയുടെ ഭാഗമായി പന്തപ്രയിലെ ആദിവാസി കുടുംബങ്ങൾക്ക് മന്ത്രി ഓണക്കോടി വിതരണം ചെയ്തു. തുടർന്ന് ആദിവാസി സമൂഹാംഗങ്ങൾക്കൊപ്പം മന്ത്രി ഓണസദ്യയിലും പങ്കുചേർന്നു. സദ്യയ്ക്കുശേഷം ആദിവാസി സമൂഹാംഗങ്ങൾക്കൊപ്പം മന്ത്രി റോജി എം. ജോണും എംഎൽഎ ഷിബു തെക്കുംപുറവും നൃത്തച്ചുവടുകളുമായി ആഘോഷത്തിൽ പങ്കാളികളായി. ചെണ്ടമേളത്തിനൊപ്പവും ഇരുവരും ആവേശത്തോടെ ചേർന്നതോടെ ആഘോഷത്തിന് കൂടുതൽ ഉല്ലാസഭാവമായി. മന്ത്രി റോജി എം. ജോണും എംഎൽഎ ഷിബു തെക്കുംപുറവും ആദിവാസി സമൂഹത്തോടൊപ്പം നേരിട്ട് ആഘോഷത്തിൽ പങ്കുചേർന്നത് പന്തപ്രയിലെ ഓണാഘോഷത്തിന് വേറിട്ട അനുഭവമായി.

മലയോര ഗ്രാമമായ മാമലക്കണ്ടത്തെ തനത് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനായി ആരംഭിച്ച ‘കാഡ്ഫിൽ’ ബ്രാൻഡിന്റെ ആദ്യ ഉൽപന്നം സംരംഭകരായ അമൽ കെ. കെ.യും വിഷ്ണു ബാലചന്ദ്രനും മന്ത്രിക്ക് കൈമാറി. മലയോര മേഖലയിലെ തനത് ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും പ്രാദേശിക സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രാൻഡ് ആരംഭിച്ചത്.

 ഷിബു തെക്കുംപുറം എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, എഡിഎം മനോജ് കെ., ആർഡിഒ വി. ഇ. അബ്ബാസ് എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോസ് ബേബി, ഡിടിപിസി സെക്രട്ടറി ലിജോ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കാന്തി വെള്ളക്കയൻ, ലിസ്സി സൈമൺ, അരുൺ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു ബിബി, വാർഡ് മെമ്പർമാരായ ബിന്ദു രാജേന്ദ്രൻ, റോബിൻ സാബു, ശ്രീജിത്ത് ശിവൻ, , കവിത ഗോപകുമാർ, കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, യുഡിഎഫ് നേതാക്കളായ എ. ടി. പൗലോസ്, ജോഷി പൊട്ടക്കൻ, പീറ്റർ മാത്യു, സി. കെ. സത്യൻ, ബാബു പോൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.