ഫെഫ്കയിൽ നിന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രാജിവെച്ചു
ഫെഫ്കയിൽ നിന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രാജിവെച്ചു പ്രതിഷേധം ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ
ഫെഫ്കയിൽ നിന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രാജിവെച്ചു പ്രതിഷേധം ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ
കൊച്ചി: സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ (FEFKA - Film Employees Federation of Kerala) നിന്ന് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രാജിവെച്ചു. നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു. ഇനി ഒരു സംഘടനയിലും ഭാഗമാകാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ വിഷയം ചർച്ചയായത്. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നിലപാട് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഡയറക്ടേഴ്സ് യൂണിയൻ തീരുമാനമെടുക്കുമെന്നും, വിധിന്യായത്തിലേക്കെത്തിയ സാഹചര്യം ഫെഫ്ക പഠിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതിയായിരുന്ന നടൻ ദിലീപിനെ ഇന്നലെ വിചാരണക്കോടതി വെറുതേവിട്ടിരുന്നു. ദിലീപ് ഉൾപ്പെടെ നാലുപ്രതികളെയാണ് കോടതി വിട്ടയച്ചത്. ദിലീപിനെതിരേയുള്ള ക്രിമിനൽ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. കോടതിയുടെ ഈ വിധിക്കു പിന്നാലെയാണ് ദിലീപിനെ തിരിച്ചെടുക്കുന്നതിനുള്ള സംഘടനയുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഭാഗ്യലക്ഷ്മി രാജി പ്രഖ്യാപിച്ചത്

