തമിഴ്‌നാടിന്റെ അമരത്ത് ഇനി ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിച്ചു കൊണ്ട് ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തമിഴ്‌നാടിന്റെ അമരത്ത് ഇനി ജോസഫ് വിജയ്; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് തമിഴക വെട്രി കഴകം (ടിവികെ) നേതാവും പ്രമുഖ നടനുമായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്.
വിജയ്‌ക്കൊപ്പം ഒൻപത് മന്ത്രിമാരും ഇന്ന് ചുമതലയേറ്റു. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളും ചടങ്ങിൽ സാക്ഷികളായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ 59 വർഷമായി ദ്രാവിഡ കക്ഷികൾ (ഡിഎംകെ, എഐഎഡിഎംകെ) മാറിമാറി ഭരിച്ചിരുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിൽ, ആധിപത്യം തകർത്തുകൊണ്ടാണ് ഒരു ദ്രാവിഡ ഇതര കക്ഷി നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരുന്നത് എന്നത് ശ്രദ്ധേയമാണ്. സിനിമാ ജീവിതത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയ്‌യുടെ ഈ വിജയം വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം മുതൽ സത്യപ്രതിജ്ഞ വരെയുള്ള ഓരോ ചലനങ്ങളും വലിയ താല്പര്യത്തോടെയാണ് കേരളം നോക്കിക്കണ്ടത്. മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേറ്റത് കേരളത്തിലെ ആരാധകരും വലിയ ആഘോഷമാക്കി മാറ്റി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തും പ്രകടനങ്ങൾ നടത്തിയും ആരാധകർ ആവേശം പങ്കുവെച്ചു. അതിർത്തി ജില്ലകളിലടക്കം വലിയ തോതിലുള്ള ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്

