കാലടി പുതിയ പാലം ജനുവരി 15 നകം പൂർത്തിയാക്കും പഴയ പാലം ഓണത്തിന് മുന്നേ തുറക്കും
കാലടി പുതിയ പാലത്തിന്റെ നിർമ്മാണം 2027 ജനുവരി 15 നകം പൂർത്തിയാക്കാനും പഴയ പാലം ഓണത്തിന് മുൻപ് ഗതാഗതയോഗ്യമാക്കാനും മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.
കാലടി പുതിയ പാലം ജനുവരി 15-നകം പൂർത്തിയാക്കും; പഴയ പാലം ഓണത്തിന് മുൻപ് ഗതാഗതത്തിന് തുറന്നുനൽകും
കൊച്ചി: കാലടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ 2027 ജനുവരി 15-നകം പൂർത്തിയാക്കാൻ നിർദ്ദേശം. ഇതുസംബന്ധിച്ച് വിലയിരുത്തൽ നടത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. നിലവിലുള്ള പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികളും ടാറിങ്ങും വേഗത്തിൽ പൂർത്തിയാക്കി വരാനിരിക്കുന്ന ഓണത്തിന് മുൻപായി ഗതാഗതയോഗ്യമാക്കണമെന്നും യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു.
പഴയ പാലത്തിലെ പുനരുദ്ധാരണ പ്രവൃത്തികൾ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി വാരാന്ത്യങ്ങളിലും രാത്രികാലങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി നിർമ്മാണം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആവശ്യമായ അനുമതികൾക്കായി പോലീസിന് കത്ത് കൈമാറാനും ധാരണയായി.
മഴയില്ലാത്ത സമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി പാലത്തിലെയും അപ്രോച്ച് റോഡുകളിലെയും ടാറിങ്, ടൈലിങ് പണികളും മറ്റ് പ്രധാന അറ്റകുറ്റപ്പണികളും വേഗത്തിൽ പൂർത്തിയാക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ജില്ലാ കളക്ടറുടെ ചേംബറിൽ വെച്ച് നടന്ന അവലോകന യോഗത്തിൽ എം.എൽ.എ.മാരായ മനോജ് മൂത്തേടൻ, ടി.ജെ. വിനോദ്, ദീപക് ജോയ്, ഷിബു തെക്കുംപുറം, ജില്ലാ കളക്ടർ ജി. പ്രിയങ്ക, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് തുടങ്ങിയ പ്രമുഖരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
