50 ലിറ്റർ ബിയറും കഞ്ചാവുമായി പെരുമ്പാവൂരിൽ അസം സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ

പെരുമ്പാവൂർ അല്ലപ്രയിൽ 50 ലിറ്റർ ബിയറും 800 ഗ്രാം കഞ്ചാവുമായി അസം സ്വദേശികളായ സഹോദരങ്ങളെ എറണാകുളം റൂറൽ പോലീസും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടി.

50 ലിറ്റർ ബിയറും കഞ്ചാവുമായി പെരുമ്പാവൂരിൽ അസം സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ
50 ലിറ്ററോളം ബിയറും 800 ഗ്രാം കഞ്ചാവുമായി അസം നൗഗാവ് സ്വദേശികളായ ഷാജഹാൻ ബാഷ (34), ജുൽഹാസ് അലി (27) എന്നീ സഹോദരങ്ങളെ പെരുമ്പാവൂർ പോലീസും എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് പിടികൂടി

50 ലിറ്റർ ബിയറും 800 ഗ്രാം കഞ്ചാവുമായി അസം സ്വദേശികളായ സഹോദരങ്ങൾ പെരുമ്പാവൂരിൽ പിടിയിൽ

​പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രത്തിൽ വൻ ലഹരിവേട്ട. 50 ലിറ്ററോളം ബിയറും 800 ഗ്രാം കഞ്ചാവുമായി അസം നൗഗാവ് സ്വദേശികളായ ഷാജഹാൻ ബാഷ (34), ജുൽഹാസ് അലി (27) എന്നീ സഹോദരങ്ങളെ പെരുമ്പാവൂർ പോലീസും എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് പിടികൂടി.

​അല്ലപ്ര കുറ്റിപ്പാടത്തുള്ള പ്ലൈവുഡ് കമ്പനിയിൽ ഇവർ താമസിച്ചിരുന്ന മുറിയിൽ ലഹരിവില്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. കുറച്ചുനാളുകളായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. താമസിക്കുന്ന മുറി ലഹരി ഉപയോഗത്തിനും മദ്യവില്പനയ്ക്കുമായി പ്രത്യേകം സജ്ജമാക്കിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

​പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്നതിന്റെ മറവിലായിരുന്നു ഇവരുടെ ലഹരിവില്പന. ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു ഇവരുടെ പ്രധാന ഉപഭോക്താക്കൾ.

​പെരുമ്പാവൂർ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനു കുമാർ, പെരുമ്പാവൂർ സി.ഐ ജി.പി. മനുരാജ്, നാർക്കോട്ടിക് സെൽ സി.ഐമാരായ മനോജ് കുമാർ, പ്രവീൺ കുമാർ, എസ്.ഐമാരായ സജൽ എസ്. ദീൻ, സുഭാഷ് തങ്കപ്പൻ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയ്, നിഷാദ്, ബിനീഷ് ചന്ദ്രൻ, എം.ബി. ജയന്തി, എബി മാത്യു, മുഹമ്മദ് അമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.