കേരള സ്റ്റീൽ ടെക് എക്സ്പോയ്ക്ക് നാളെ കൊച്ചിയിൽ തുടക്കം
കേരള സ്റ്റീൽ ടെക് എക്സ്പോയ്ക്ക് നാളെ കൊച്ചിയിൽ തുടക്കം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
കേരള സ്റ്റീൽ ടെക് എക്സ്പോയ്ക്ക് നാളെ കൊച്ചിയിൽ തുടക്കം; മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
കൊച്ചി: കേരളത്തിന്റെ നിർമ്മാണ മേഖലയ്ക്ക് പുതിയ ഉണർവ് നൽകിക്കൊണ്ട് കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'കേരള സ്റ്റീൽ ടെക് എക്സ്പോ 2026' നാളെ കൊച്ചിയിൽ ആരംഭിക്കും. മറൈൻ ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ രാവിലെ 10:30-ന് വ്യവസായ മന്ത്രി പി. രാജീവ് എക്സ്പോയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ അണിനിരക്കുന്ന 85-ലധികം സ്റ്റാളുകൾ ഉണ്ടായിരിക്കും. സ്റ്റീൽ വ്യാപാര മേഖലയിലെ നൂതന സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുക എന്നതാണ് എക്സ്പോയുടെ പ്രധാന ലക്ഷ്യം.
നിർമ്മാണ മേഖലയിലെ സംരംഭകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെയാണ് സന്ദർശന സമയം. അസോസിയേഷൻ ഭാരവാഹികളായ കെ.എം. മുഹമ്മദ് സഗീർ (പ്രസിഡന്റ്), സി.കെ. സിബി (ജനറൽ സെക്രട്ടറി), ജിതേഷ് ആർ. ഷേണായ് (ട്രഷറർ) എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
